കേരളത്തിൽ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജോലി

കേരളത്തിൽ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പരീക്ഷയില്ലാതെ ജോലി നേടാൻ സുവർണ്ണാവസരം. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നത്. സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, ടെലികോളര്‍ കം കൗണ്‍സിലര്‍, ഫീല്‍ഡ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ഉൾപ്പടെ നിരവധി ഒഴിവുകൾ.

ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം കഴിഞ്ഞവർക്കാണ് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നത്. സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെലികോളര്‍, ടെലി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികയിലേക്ക് ആവശ്യമായ യോഗ്യത +2 ആണ്.

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് തസ്തികയിൽ ബി.എസ്.സി. നഴ്സിംഗ് / ജി.എന്‍.എം. നഴ്സിംഗ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ തസ്തികയിൽ ആവശ്യമായ യോഗ്യതഅംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം + കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് ട്രെയിനിംഗ് / ടെലികോം സെക്ടര്‍ എക്സ്പീരിയന്‍സ് ആണ്.

റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിൽ ആവശ്യമായ യോഗ്യത ബിരുദം/ ബിരുദാനന്തര ബിരുദം , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ ആവശ്യമായ യോഗ്യതപ്രസ്തുത ഫീല്‍ഡിലുള്ള പ്രവൃത്തി പരിചയം ആണ്.

മേൽ പറഞ്ഞ ഒഴിവുകളിലേക്ക് ആഗസ്റ്റ് 31 ന് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployabilityjob@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ആഗസ്ത് 30 ന് വൈകീട്ട് അഞ്ചിനകം അപേക്ഷകൾ അയക്കുക. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും ഇന്റർവ്യൂ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ – 0495 2370176

Leave a Reply