ഗ്രാമപഞ്ചായത്തില്‍ അക്കൗണ്ടന്റ്ക കം ഐ.ടി അസിസ്റ്റന്റ് ജോലി ഒഴിവുകൾ.
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ആണ് അവസരമുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടക്കുന്നത്. ബി കോം ബിരുദവും അംഗീകൃത പി.ജി.ഡി.സി.എ യുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 27 നകം പഞ്ചായത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04672260221
ചെറുവത്തൂര്‍ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്
സംസ്ഥാന സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്(ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസ്സായവർക്കാണ് എ[അപേക്ഷിക്കാനുള്ള യോഗ്യത. ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. ൧൮ വയസ്സ് മുതൽ ൩൦ വയസ്സ് വരെയാണ് പ്രായപരിധി. പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 27 നകം പഞ്ചായത്തില്‍ നേരിട്ടോ seccheruvathurgp@gmail.com എന്ന ഈമെയിൽ മുഖേനയോ അപേക്ഷിക്കാം.
കാസര്‍കോട് ടാറ്റ ആശുപത്രിയില്‍ അറ്റന്റന്റ് ഒഴിവ്
കാസര്‍കോട് ടാറ്റാ ട്രസ്റ്റ് കോവിഡ് ആശുപത്രിയില്‍ അറ്റന്റന്റ് ഗ്രേഡ് – II ഒഴിവുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ ഒക്ടോബര്‍ 26 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വെച്ച് നടക്കുന്ന ഇന്റർവ്യൂയിൽ പങ്കെടുക്കുക. ഏഴാം ക്ലാസ് ആണ് ആവശ്യമായ യോഗ്യത കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2203118
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡ്രൈവര്‍ നിയമനം
വികസനസമിതിയുടെ കീഴില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഡ്രൈവർ ജോലി നേടാം.യോഗ്യത: ഹെവി ഡ്രൈവിംഗ് ലൈസന്‍സ്+ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. പ്രായപരിധി 40 വയസ് ആണ് . പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 04734-223236. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര് 25 ആണ്.
നീലേശ്വരം നഗരസഭയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവ്
ദിവസവേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടക്കുന്നത്.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ഒക്‌ടോബര്‍ 25 ന് രാവിലെ 10.30 ന് നഗരസഭാ കാര്യാലയത്തില്‍. എസ്.എസ്.എല്‍.സിയും മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പരിജ്ഞാനവുമുള്ളവര്‍ക്ക് ഇന്റർവ്യൂ-ൽ പങ്കെടുക്കാം.
ഡോക്ടര്‍, ഫാര്‍മിസ്റ്റ്,ക്ലീനിങ്ങ് സ്റ്റാഫ് ഒഴിവ്
അജാനൂര്‍ പഞ്ചായത്തിന് കീഴിലെ അജാനൂര്‍, ആനന്ദാശ്രമം എന്നീ കുടംബാരോഗ്യ കേന്ദ്രങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അവസരം ഉണ്ട്. ഡോക്ടര്‍, ഫാര്‍മിസ്റ്റ്, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടക്കുന്നത്. ഇന്റർവ്യൂ നടക്കുന്നത് ഒക്ടോബര്‍ 25 ന് രാവിലെ 10 ന് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആയിരിക്കും. ഡോക്ടര്‍ -എം.ബി.ബി.എസ് , ഫാര്‍മിസ്റ്റ് -ബി.ഫാം/ ഡി ഫാം ഏഴാംതരത്തില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് ശുചീകരണ തൊഴിലാളിയുടെ തസ്തികയിലേക്കും അപേക്ഷിക്കാം..