മിൽമയിൽ ജോലി നേടാൻ അവസരം- ഓൺലൈൻ ആയി അപേക്ഷിക്കാം

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് വകുപ്പിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പി.എസ്.സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ ഓൺലൈൻ അപേക്ഷകൾ ഓഗസ്റ്റ് 18, 2021 വരെ സമർപ്പിക്കാം. തസ്തിക തിരിച്ചുള്ള യോഗ്യത, ഒഴിവുകളുടെ എണ്ണം, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.

ഡെപ്യൂട്ടി എഞ്ചിനീയർ മെക്കാനിക്കൽ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. 21,070 രൂപ മുതൽ 42,410 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡയറക്ട് റിക്രൂട്ട്മെൻറ് ആയിരിക്കും 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. എസ്.സി/എസ്.ടി വിഭാഗക്കാർക്കും മറ്റു പിന്നോക്ക വിഭാഗക്കാർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. മെക്കാനിക്കൽ ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം കഴിഞ്ഞവർക്കും ഈ മേഖലയിൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്.

ഡെപ്യൂട്ടി എൻജിനീയർ മെക്കാനിക്കൽ സിവിൽ തസ്തികയിൽ 21,070 രൂപ മുതൽ 42,410 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം നേടിയവർക്കും മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ യോഗ്യത യുള്ളത്. 18 വയസ്സു മുതൽ 40 വയസ്സ് വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി.

ഡെപ്യൂട്ടി എൻജിനീയർ ഇലക്ട്രിക്കൽ തസ്തികയിൽ ഒരു ഒഴിവുണ്ട്. 21,070 രൂപ മുതൽ 42,410 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. ഡയറക്ട് റിക്രൂട്ട്മെൻറ് ആയിരിക്കും. 18 വയസ്സു മുതൽ 40 വയസ്സുവരെ ആയി ആണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിൽ എൻജിനീയറിങ് ബിരുദം കൂടാതെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ഔദ്യഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply