ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ ഇന്ത്യൻ ബാങ്കിൽ ജോലി നേടാം.

ഇന്ത്യൻ ബാങ്ക് സെൽഫ് എംപ്ലോയ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഐ.എൻ.ടി.എസ്.ഇ.ടി.ഐ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 30, 2021 മുൻപായി നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കാം.

ഫാക്കൽറ്റി, അറ്റന്റന്റ്, വാച്ച്മാൻ കം ഗാർഡനർ എന്നീ തസ്തികയിൽ ആണ് അവസരമുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. ഫാക്കൽറ്റി തസ്തികയിൽ രണ്ട് ഒഴിവുകൾ, അറ്റൻഡർ – രണ്ട്, വാച്ച്മാൻ/ഗാർഡനർ തസ്തികയിൽ ഒരു ഒഴിവ് ആണ് ഉള്ളത്. ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഗ്രാജുവേറ്റ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ആയിരിക്കണം. അറ്റൻഡർ തസ്തികയിൽ പത്താം ക്ലാസ് ജയിച്ചവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. പ്രാദേശിക ഭാഷ എഴുതുവാനും വായിക്കുവാനും അറിയുന്നവർക്ക് മുൻഗണന ലഭിക്കും. വാച്ച്മാൻ തസ്തികയിൽ അപേക്ഷിക്കാൻ ഏഴാം ക്ലാസ് ജയിച്ചവർക്ക് ആണ് യോഗ്യത ഉള്ളത്. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

20,000 രൂപയാണ് ഫാക്കൽറ്റി തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അറ്റൻഡർ തസ്തികയിൽ 8000 രൂപയും വാച്ച്മാൻ ഗാർഡനർ തസ്തികയിൽ പ്രതിമാസം 6000 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

ഫാക്കൽറ്റി തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നത് റിട്ടൺ ടെസ്റ്റ്, പേഴ്സണൽ ഇൻറർവ്യൂ, പ്രെസൻറ്റേഷൻ എന്നിവ മുഖേനയാണ്. അറ്റൻഡർ & വാച്ച്മാൻ/ഗാർഡനർ തസ്തികയിൽ പേഴ്സണൽ ഇൻറർവ്യൂ മുഖേനയാണ് തിരഞ്ഞെടുക്കുന്നത്.

താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. ശേഷം ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചശേഷം ” ദി ഡെപ്യൂട്ടി ജനറൽ മാനേജർ ഇന്ത്യൻ ബാങ്ക്, സോണൽ ഓഫീസ് സിവിൽ ലൈൻസ് സിതാപൂർ, പിൻകോഡ് 261001 എന്ന വിലാസത്തിലേക്ക് അയക്കുക.

കൂടുതൽ വിവരങ്ങൾക്കും അപ്ലിക്കേഷൻ ഫോമിനും ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply