സെൻട്രൽ അമ്മ്യൂണിഷൻ ഡീപോട്ട് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈയൊരു വിജ്ഞാപനത്തിലൂടെ ജൂനിയർ ഓഫീസ് അസിസ്റ്റൻറ്, ഫയർമാൻ, ട്രെൻഡ്സ്മാൻ മേറ്റ്, വെഹിക്കിൾ മെക്കാനിക്ക്, ടൈലർ എന്നീ തസ്തികകളിലായി 21 ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ജൂനിയർ ഓഫീസ് അസിസ്റ്റൻറ്- 8 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസായവർക്കും ഇംഗ്ലീഷ് ടൈപ്പിങ്ങിൽ 35 wpm ഹിന്ദി ടൈപ്പിങ്ങിൽ 30 wpm സ്പീഡ് ഉള്ളവർക്കും ബേസിക് കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും അപേക്ഷിക്കാം.
ഫയർമാൻ തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. പുരുഷന്മാർ മാത്രം അപേക്ഷിക്കാം. 19,900 രൂപ മുതൽ 63,200 വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്നത്.
ട്രെൻഡ്സ് മാൻ മേറ്റ് – 08 ഒഴിവുകളാണുള്ളത്. 18,000 രൂപ മുതൽ 56 900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉണ്ടായിരിക്കണം.
വെഹിക്കിൾ മെക്ക് ഒരു ഒഴിവുണ്ട്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവർക്കും ബന്ധപ്പെട്ട ട്രേഡിങ് ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. 19,900 രൂപ മുതൽ 63,200 വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
ടൈലർ തസ്തികയിലും ഒരു ഒഴിവുണ്ട്. 19,900 രൂപ മുതൽ 63,200 വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായവർക്കും ബന്ധപ്പെട്ട ട്രെയിനിങ് ഐടിഐ അല്ലെങ്കിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
യു.ആർ വിഭാഗത്തിന് 18 വയസ്സ് മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി, ഒബിസി വിഭാഗത്തിന് മൂന്നുവർഷവും എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ” Commandant, CAD Pulgaon, Dist-Wardha, Maharashtra, PIN-442303 ” എന്ന വിലാസത്തിലേക്ക് അപേക്ഷകൾ അയക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 21,2021.
| നോട്ടിഫിക്കേഷൻ | ലിങ്ക് |
| അപ്ലിക്കേഷൻ ഫോം | ലിങ്ക് |
| വെബ്സൈറ്റ് | ലിങ്ക് |
