കേരള പി.എസ്.സി യുടെ പുതിയ വിജ്ഞാപനം. അസിസ്റ്റൻറ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് ജോലി നേടാൻ അവസരം. താല്പര്യം ഉള്ളതും യോഗ്യതയും ഉള്ളതുമായ മുസ്ലിം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാം. തസ്തികയുടെ യോഗ്യത, ശമ്പളം, ഒഴിവുകളുടെ എണ്ണം, പ്രായപരിധി തുടങ്ങി വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ സന്ദർശിക്കുക.
പ്രിസൺസ് വകുപ്പിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്. 20,000 രൂപ മുതൽ 45,800 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. ഡയറക്ട് റിക്രൂട്ട്മെൻറ് ആയിരിക്കും. 18 വയസ്സു മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി.
യോഗ്യത: ഏതെങ്കിലും അംഗീകൃത സ്കൂൾ/ബോർഡ് നിന്നും എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം പാസായവർക്ക് അപേക്ഷിക്കാൻ കഴിയു൦. കൂടാതെ നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം ശാരീരികക്ഷമത ഉണ്ടായിരിക്കണം. ഉയരം 165 സെൻറീമീറ്റർ, നെഞ്ചളവ് 81.34 സെൻറീമീറ്റർ, നെഞ്ചിലെ വികസനം 5 സെൻറീമീറ്റർ, കാഴ്ച ശക്തി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ ശാരീരിക ക്ഷമത പരീക്ഷിക്കുന്ന എട്ട് ഇനങ്ങളിൽ ഏതെങ്കിലും അഞ്ച് ഇനങ്ങൾ വിജയിച്ചിരിക്കണം.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച അപേക്ഷയോടൊപ്പം സമർപ്പിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന 08.09.2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക.
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
