63,000 രൂപ വരെ ശമ്പളത്തിൽ പോസ്റ്റ്‌ ഓഫീസ് ജോലി

പോസ്റ്റോഫീസ് വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടുമൊരു അവസരം. തമിഴ്നാട് പോസ്റ്റൽ സർക്കിൾ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ്കാർ ഡ്രൈവർ, ടയർമാൻ, ബ്ലാക്ക് സ്മിത്ത് എന്നീ തസ്തികകളിലായി 4 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈനായി അപേക്ഷകൾ മാർച്ച് 25 മുതൽ ഏപ്രിൽ 30, 2021 വരെ സമർപ്പിക്കാവുന്നതാണ്.

സ്റ്റാഫ് കാർ ഡ്രൈവർ 2 ഒഴിവുകൾ, ടയർമാൻ ഒരു ഒഴിവ്, ബ്ലാക്ക് 1 ഒഴിവ് എന്നിങ്ങനെയാണ് ഒഴിവു വിവരങ്ങൾ. മൂന്ന് തസ്തികയിലും 19 900 രൂപ മുതൽ 63,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിൽ 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. ടയർ മാൻ ബ്ലാക്ക് സ്മിത്ത് തസ്തികകളിൽ 18 വയസ്സു മുതൽ 30 വയസ്സു വരെയാണ് പ്രായപരിധി.

സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് ലൈറ്റ് & ഹെവി വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കും പത്താംക്ലാസ് പാസായവർക്കും അപേക്ഷിക്കാവുന്നതാണ്. ഫയർമാൻ തസ്തികയിലേക്ക് എട്ടാം ക്ലാസ് ജയിച്ചവർക്കും പ്രസ്തുത ട്രേഡിൽ ഏതെങ്കിലും ഗവൺമെൻറ് അംഗീകൃത ടെക്നിക്കൽ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

ബ്ലാക്ക് സ്മിത്ത് തസ്തികയിൽ പത്താം ക്ലാസ് ജയിച്ചവർക്ക് പ്രസ്തുത മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. 400 രൂപയാണ് അപേക്ഷാഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർക്കും സ്ത്രീകൾക്കും അപേക്ഷാ ഫീസ് ഇല്ല. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ്ലിങ്ക്ലിങ്ക്

Leave a Reply