കേരള സിവിൽ സപ്പ്ളൈസിൽ ജോലി നേടാം

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പിലേക്ക് ജൂനിയർ മാനേജർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് നോട്ടിഫിക്കേഷൻ കേരള പി എസ് സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തു ഓൺലൈനായി അപ്ലൈ ചെയ്യാം.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 21, 2021 ജൂനിയർ മാനേജർ (ജനറൽ) തസ്തികയിലേക്ക് ഒരു ഒഴിവാണ് ഉള്ളത്. ഡയറക്ട് റിക്രൂട്ട്മെൻറ് വഴിയായിരിക്കും നിയമനം നടക്കുന്നത്. ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 39,500 രൂപ മുതൽ 83,000 രൂപ വരെയാണ്. 21 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗക്കാർക്കും എസ് സി എസ് ടി വിഭാഗക്കാർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും എം ബി എ പാസായവർക്കും ആണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി കേരള പിഎസ്സി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്തതിനു ശേഷം യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു “apply now” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ്ലിങ്ക്ലിങ്ക്

Leave a Reply