നല്‍കിയ 6000 രൂപ തിരിച്ചെടുക്കാന്‍ കേന്ദ്രനീക്കം

കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം കർഷകരുടെ അക്കൗണ്ടിലേക്ക് ലഭിച്ച 6000 രൂപ തിരിച്ചുപിടിക്കാൻ കേന്ദ്ര നീക്കമെന്ന് റിപ്പോർട്ട്. ഈ പദ്ധതി പ്രകാരം ലഭിച്ച തുക 15 ദിവസത്തിനകം തിരികെ അടക്കണമെന്ന് ആവശ്യപ്പെട്ടു കർഷകർക്ക് നോട്ടീസ് ലഭിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം പള്ളിക്കത്തോട്ടത്തിൽ മാത്രം ഏകദേശം 100 ലധികം കർഷകർക്ക് നോട്ടീസ് ലഭിച്ചു.

ലഭിച്ച ആനുകൂല്യം തിരിച്ചടയ്ക്കണം എന്നും അല്ലാത്തപക്ഷം നിയമക്കുരുക്കുകൾ ഉണ്ടാകുമെന്നും നോട്ടീസിൽ അറിയിച്ചു. ഭൂമി സ്വന്തം പേരിൽ നിന്നും ആദായ നികുതി അടയ്ക്കുന്നുണ്ട് എന്നുമുള്ള കാരണങ്ങൾ കാണിച്ച് കത്ത് ലഭിക്കുന്നു. കൃഷി വകുപ്പ് മുഖേന ഈ അറിയിപ്പ് നൽകുന്നത് കേന്ദ്ര കൃഷി മന്ത്രാലയം ആണ്.

പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കാൻ നിശ്ചയിച്ച യോഗ്യത 3 സെൻറ് സ്ഥലം കൃഷി ചെയ്യാൻ വേണമെന്നതായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കരം അടച്ച രസീത്, ആധാർ, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നീ രേഖകൾ പരിശോധിച്ച ശേഷമാണ് കർഷകരുടെ അക്കൗണ്ടിൽ തുക ലഭിച്ചത്. ഈ തുക കർഷകർ ചിലവ് ചിലവഴിച്ച കഴിഞ്ഞപ്പോഴാണ് അർഹതയില്ലെന്ന് നോട്ടീസ് ലഭിക്കുന്നത്.

Leave a Reply