ഡാറ്റ മാനേജർ ജോലി : തിരുവനന്തപുരം, സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റാമാനേജർ തസ്തികയിൽ ഒരു ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. 36 വയസ്സാണ് പരമാവധി പ്രായപരിധി. ബിരുദവും ഡി.സി.എ യുമാണ് ആവശ്യവുമായ യോഗ്യത. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും. 12,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മൊബൈൽ നമ്പർ) സഹിതം അപേക്ഷകൾ 30ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ നേരിട്ടോ എത്തിക്കുക.
ആംബുലൻസ് ഡ്രൈവർ ജോലി: മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.പത്താം ക്ലാസ് കഴിഞ്ഞവർക്കും, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, രണ്ടു വർഷം പ്രവൃത്തി പരിചയം, ബാഡ്ജ്, പ്രഥമശുശ്രൂഷ സംബന്ധിച്ച അറിവ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ പേർക്കുള്ള അപേക്ഷകൾ ഈമാസം 30ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. ഫോൺ:0468 2276224.
ക്ലർക്ക് കം അക്കൗണ്ടന്റ് ജോലി: മാനന്തവാടി എഞ്ചിനീയറിംങ് കോളേജിൽ താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം nadakkunath. ബി കോം, കമ്പ്യൂട്ടർ ടാലി പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ www.gecwyd.ac.in എന്ന കോളേജ് വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമിനൊപ്പം യോഗ്യത, വയസ്, പ്രവൃത്തിപരിചയം, ഫോട്ടോ എന്നിവയുടെ സ്‌കാൻ ചെയ്ത പകർപ്പുകളും teqip@gecwyd.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ജൂൺ 30 നകം അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി വിവരമറിയിക്കും, ജൂലൈ ഏഴിന് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ രേഖകൾ സഹിതം ഹാജരാകണം.
വാർഡൻ ജോലി; അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ജെൻഡർ റിസോഴ്‌സ് സെന്ററിനു കീഴിലുളള മിനി സ്‌നേഹിതയിലെ (ഷോർട്ട് സ്‌റ്റേ ഹോം) വാർഡൻ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അട്ടപ്പാടിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽ ബിരുദധാരികളായ പട്ടികവർഗക്കാർക്കാണ് അപേക്ഷിക്കാൻ അവസരം. സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റ് കോപ്പിയും പ്രൊജക്റ്റ് മാനേജർ, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി, കുടുംബശ്രീ മിഷൻ, ബ്ലോക്ക് 4, കില, അഗളി പി. ഒ എന്ന വിലാസത്തിൽ ജൂൺ 30 നകം അയക്കുക. ഫോൺ 04924- 254335.
