പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍ 561 ഒഴിവുകള്‍

വെസ്റ്റ് സെൻട്രൽ റെയിൽവേ 561 അപ്പന്ഡിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതൊരു നല്ല അവസരം ആയിരിക്കും. അപേക്ഷകൾ ജനുവരി 28 മുതൽ ഫെബ്രുവരി 27 വരെ സമർപ്പിക്കാവുന്നതാണ്. ഒഴിവുകളുടെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ ലഭിക്കുവാൻ തുടർന്ന് വായിക്കുക.

ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ വെൽഡർ ഫിറ്റർ, വയർമാൻ, ഹൗസ് കീപ്പർ, സ്റ്റെനോഗ്രാഫർ, പെയിൻറ് കാർപെൻഡർ, ഗാർഡനർ, തുടങ്ങി 31 തസ്തികകളിലായി അപേക്ഷിക്കാവുന്നതാണ്. 15 വയസ്സു മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി .ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസും തക്കതായ ട്രേഡിൽ ഐടിഐ പാസായ വർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത.

ജനറൽ ഒബിസി വിഭാഗങ്ങൾക്ക് 170 രൂപയാണ് അപേക്ഷാഫീസ്. ST/SC/Ex-s/PWD വിഭാഗങ്ങൾക്ക് 70 രൂപയാണ് അപേക്ഷാഫീസ്. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാൻ കഴിയുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഫെബ്രുവരി 27 മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply