മെയിൽ മോട്ടോർ സർവീസിൽ ജോലി നേടാം.

മെയിൽ മോട്ടോർ സർവീസ് 12 സ്റ്റാഫ് കാർ ഡ്രൈവർ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി, തെരഞ്ഞെടുക്കുന്ന രീതി, ആപ്ലിക്കേഷൻ ഫീസ്, എക്സാം തീയതി തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പത്താം ക്ലാസ് ജയിച്ചവർക്ക് ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും ആണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷകരുടെ പ്രായപരിധി 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ്. എസ് സി/ എസ് ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

19,900 രൂപയാണ് ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. താല്പര്യം ഉള്ളതും യോഗ്യതയും ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച മാർച്ച് 10,2021 മുൻപായി താഴെപ്പറയുന്ന വിലാസത്തിൽ അയക്കുക. ശ്രദ്ധിക്കുക ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

വിലാസം : The Senior Manager, Mail Motor Service,134-A, S.K., Ahire Marg, Worli, Mumbai – 400018

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply