കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാം.

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി ഓവർസിയർ അസിസ്റ്റൻറ്, എൻജിനീയർ, ക്യാഷ് കൗണ്ടർ അസിസ്റ്റൻറ്, അറ്റൻഡർ എന്നീ തസ്തികകളിൽ യോഗ്യതയുള്ള വരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13, 2021. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്നു വായിക്കുക .

ഓവർസിയർ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. 19,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ് ആണ് യോഗ്യത. 59 വയസ്സാണ് പരമാവധി പ്രായപരിധി. സർക്കാർ സർവീസിൽ നിന്നും വിരമിച്ച വർക്കും ഇടുക്കി ജില്ലക്കാർക്കും മുൻഗണന.

അസിസ്റ്റൻറ് എൻജിനീയർ തസ്തികയിൽ ഒരു ഒഴിവ് ആണുള്ളത്. 22,500 രൂപ ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ബിടെക് അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ് ആണ് യോഗ്യത. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും അസിസ്റ്റൻറ് എൻജിനീയർ തസ്തികയിൽ കുറയാതെ വിരമിച്ചവർക്കും 59 വയസ്സ് കഴിയാത്തവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്.

ക്യാഷ് കൗണ്ടർ അസിസ്റ്റൻറ് തസ്തികയിൽ ഒരു ഒഴിവുണ്ട്. 19,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താംക്ലാസ് ജയിച്ച് വർക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും അപേക്ഷിക്കാം. അറ്റൻഡർ തസ്തികയിൽ 16,500 രൂപയാണ് ശമ്പളം. പത്താം ക്ലാസ് ആണ് യോഗ്യത.

അപേക്ഷ ഫെബ്രുവരി 13 വൈകുന്നേരം 4 മണിക്ക് മുൻപായി മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യു എസ് ആസ്ഥാന കാര്യാലയം ജനറൽ ആശുപത്രി ക്യാമ്പസ് റെഡ് ക്രോസ് റോഡ് തിരുവനന്തപുരം 695 035 എന്ന വിലാസത്തിലോ നേരിട്ടോ mdkhrws2018 gmail com എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കുക

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്

Leave a Reply