SSC വിളിക്കുന്നു, പ്യൂൺ ഒഴിവുകൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 8500 ഒഴിവുകളിൽ കൂടുതൽ ഉണ്ടാക്കേവുന്ന ഈ തസ്തികയിലേക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21, 2021.

തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും തിരഞ്ഞെടുക്കുന്ന രീതി, യോഗ്യത, ആപ്ലിക്കേഷ ഫീസ്, അപേക്ഷിക്കേണ്ട രീതി, പരീക്ഷയുടെ രീതി, സിലബസ്, അഡ്മിറ്റ് ഡേറ്റ്, എക്സാം ഡേറ്റ്, റിസൾട്ട് ഡേറ്റ് തുടങ്ങി എല്ലാ വിവരങ്ങൾക്കും തുടർന്നു വായിക്കുക.
രാജ്യത്ത് ഒട്ടാകെ ഏകദേശം 8500 ഒഴിവുകളിലേക്ക് ആണ് മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലെ നിയമനം നടക്കുന്നത്.

ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. 18 വയസ്സു മുതൽ 27 വയസ്സുവരെയാണ് പ്രായപരിധി SC/ST വിഭാഗങ്ങൾക്ക് അഞ്ചുവർഷവും OBC വാഹനങ്ങൾക്ക് വിഭാഗങ്ങൾക്ക് മൂന്നുവർഷവും തുടങ്ങി അർഹതയുള്ള വിഭാഗങ്ങൾക്ക് നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

100 രൂപയാണ് അപേക്ഷാഫീസ് സ്ത്രീകൾ, SC/ST, PWD, ESM എന്നീ വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് ഇല്ല. ഔദ്യോഗിക നോട്ടിഫികേഷ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply