സൗജന്യ ഇലക്ട്രിക് ഓട്ടോ

നിർധരരായ ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് ജീവിതം മാർഗ്ഗത്തിന് ആയി സൗജന്യമായി ഇലക്ട്രിക് ഓട്ടോ നൽകുന്നതിന് ഭരണാനുമതി നൽകിയതായി മന്ത്രി കെ കെ ശൈലജ. നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും മറ്റ് വരുമാനങ്ങൾ ഇല്ലാത്തതുമായ ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് സ്ഥിര വരുമാനം എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് ഓട്ടോ സൗജന്യമായി നൽകുന്ന ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

ആദ്യഘട്ടമെന്ന നിലയിൽ ഒരു ജില്ലയിൽ രണ്ട് അമ്മമാർക്ക് അതായത് മൊത്തം 28 അമ്മമാർക്ക് ആണ് ഇലക്ട്രിക് ഓട്ടോ നൽകുന്നത്. ഇതിനായി 49 ലക്ഷം രൂപയുടെ ഭരണാനുമതി ആണ് നൽകിയിട്ടുള്ളത്. സൗജന്യമായി കിട്ടുന്ന ഓട്ടോയുടെ ടാക്സ്, ഇൻഷുറൻസ് എന്നിവ അപേക്ഷകർ വഹിക്കേണ്ടതാണ്.

മാത്രമല്ല ഓട്ടോ ഗുണഭോക്താവിന് പേരിൽ മാത്രമേ രജിസ്റ്റർ ചെയ്യാവൂ എന്നും പിന്നീട് ഒരിക്കലും ഇത് കൈമാറ്റം ചെയ്യരുത് എന്നുമുള്ള സാക്ഷ്യപത്രം സാമൂഹിക നീതി ഡയറക്ടർ വാങ്ങി അത് ആർ.ടി.ഒ ക്ക് നൽകുന്നതാണ്. വിൽക്കുവാനോ കൈമാറ്റം ചെയ്യുവാനോ മാത്രമല്ല ധനകാര്യ സ്ഥാപനങ്ങളിൽ ഈട് വയ്ക്കാനോ പാടുള്ളതല്ല. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോ തിരികെ പിടിച്ചെടുക്കു൦.

Leave a Reply