ഫയർ ഫോഴ്സിൽ ജോലി നേടാം

ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിന് കീഴിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ട്രെയിനിങ് തസ്തികയിലേക്ക് അവസരം. കേരള സംസ്ഥാനത്തിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ശേഷം അപേക്ഷിക്കാവുന്നതാണ്. നിലവിൽ രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കുക.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 20,000 രൂപ മുതൽ 45,800 രൂപ വരെയാണ്. നേരിട്ടുള്ള നിയമനം ആയിരിക്കും. 18 വയസ്സു മുതൽ 31 വയസ്സുവരെയാണ് പ്രായപരിധി. പ്ലസ് ടു പാസായവർക്കും ഹെവി ലൈസൻസ് ഉള്ളവർക്കും ഉയരം 160 സെൻറീമീറ്റർ, കുറഞ്ഞത് 48 കിലോഗ്രാം തൂക്കം, 76 സെൻറീമീറ്റർ കുറയാത്ത നെഞ്ച് ചുറ്റളവും അഞ്ചു സെൻറീമീറ്റർ കുറയാത്ത നെഞ്ച് വികസവും ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യതയും കഴിവും നിർണയിക്കുന്ന അതിനായി കായികക്ഷമത പരീക്ഷ നടത്തുന്നതാണ്. എട്ട് ഇനങ്ങളിൽ ഏതെങ്കിലും അഞ്ച് എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം. താല്പര്യമുള്ളവർ യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഓൺലൈനായി 21 ഏപ്രിൽ മുൻപായി അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply