വീട്ടിൽ ഫ്രിഡ്‌ജ്‌ ഉള്ളവർ ശ്രദ്ധിക്കുക

വീട്ടിൽ ഫ്രിഡ്ജ് ഉപയോഗിക്കുന്ന എല്ലാവരും ഉറപ്പായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ഇത് അറിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് വരുന്ന കറണ്ട് പിള്ള ഇരട്ടി ആയിരിക്കും. കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഈ അറിയിപ്പ്, പുതുതായി റഫ്രിജറേറ്റർ അല്ലെങ്കിൽ ഫ്രിഡ്ജ് വാങ്ങുന്നവർ ആവശ്യത്തിനുമാത്രം വലുപ്പവും കൂടുതൽ ഊർജ്ജക്ഷമത ഉള്ളതും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

അതായത് നാലു പേർ മാത്രം അടങ്ങുന്ന കുടുംബം ആണെങ്കിൽ 165 ലിറ്റർ ഫ്രിഡ്ജ് മതിയാവും. കാരണം ഫ്രിഡ്ജിനെ വലുപ്പം കൂടുന്തോറും വൈദ്യുതി ചെലവും കൂടും, മാത്രമല്ല നിങ്ങൾ ഒരു റഫ്രിജറേറ്റർ തിരഞ്ഞെടുക്കുമ്പോൾ അതിൻറെ ബി ഇ ഇ സ്റ്റാർ റേറ്റിംഗ് ശ്രദ്ധിക്കുക. ഉദാഹരണത്തിന് ഫൈസ്റ്റാർ റേറ്റിംഗ് ഉള്ള 240 ലിറ്റർ റഫ്രിജറേറ്റർ ഒരു വർഷത്തിൽ 385 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുകയാണെങ്കിൽ 2 സ്റ്റാർ ഉള്ള വർഷം 706 യൂണിറ്റ് വൈദ്യുതി ആണ് ഉപയോഗിക്കുന്നത്. ഇനി സ്റ്റാർ ഇല്ലാത്തതാണെങ്കിൽ വർഷം 900 യൂണിറ്റ് കറണ്ട് ഉപയോഗിക്കും.

അതായത് സ്റ്റാർ റേറ്റിംഗ് കൂടുന്നതിനനുസരിച്ച് വൈദ്യുതിയുടെ ഉപയോഗവും കുറവായിരിക്കും. വീട്ടിൽ ഫ്രിഡ്ജ് ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത് ഫ്രിഡ്ജിന് ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. അതിനായി ഫ്രിഡ്ജ് വെക്കുന്ന സ്ഥലത്ത് ഭിത്തിയിൽ നിന്നും 4 ഇഞ്ച് എങ്കിലും അകലം ഉണ്ടായിരിക്കണം. റഫ്രിജറേറ്റർ ഡോർ നന്നായി അടച്ചു എന്ന് ഉറപ്പുവരുത്തുക. ഫ്രിഡ്ജിൽ വെക്കുന്ന ആഹാരസാധനങ്ങളുടെ ചൂട് ആറിയതിനുശേഷം മാത്രം വെക്കാൻ ശ്രദ്ധിക്കുക.

ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് തുറക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ഇത് ഊർജനഷ്ടം ഉണ്ടാകാൻ കാരണമാകും. മാത്രമല്ല ഫ്രിഡ്ജിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ എടുക്കുമ്പോൾ കൂടുതൽ സമയം ഡോർ തുറന്നു വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഫ്രിഡ്ജിൽ ആഹാരസാധനങ്ങൾ കുത്തിനിറച്ച് വെക്കാതിരിക്കുക മറ്റൊന്ന് ആഹാരസാധനങ്ങൾ അടച്ച് മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. മറ്റൊരു കാര്യം ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

Leave a Reply