കേരള പോലീസ് കോണ്‍സ്റ്റബിള്‍ ജോലി നേടാം

കേരള പി.എസ്.സി യുടെ ഏറ്റവും പുതിയ വിജ്ഞാപനം പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് മുസ്ലിം കമ്മ്യൂണിറ്റിയിൽ ഉള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം. അപേക്ഷകൾ കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തതിനുശേഷം സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

പോലീസ് ഇന്ത്യ റിസർവ് ബെറ്റാലിയൻ റെഗുലർ വിങ് ഡിപ്പാർട്ട്മെൻറ്-ലേക്ക് പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 5 ഒഴിവുകളാണുള്ളത്. 22,200 രൂപ മുതൽ 48,000 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 29 വയസ്സുവരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും SSLC അല്ലെങ്കിൽ തത്തുല്യം പാസായവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. കൂടാതെ ഉയരം 167 cm ചെസ്റ്റ് 81-86 cm തുടങ്ങി നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം ശാരീരിക യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തു കേരള പിഎസ്സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നേരത്തെതന്നെ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തവർക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു അപേക്ഷിക്കാം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply