തികച്ചും വേറിട്ട ഒരു സംരംഭം.

പലതരത്തിലുള്ള ബിസിനസ് ആശയങ്ങളും കണ്ടും കേട്ടും അറിഞ്ഞു കഴിഞ്ഞവരാണ് നമ്മൾ. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി നിങ്ങൾ ഇതിനു മുന്നേ മറ്റു ഇടങ്ങളിൽ ഒന്നും തന്നെ കേട്ടറിയാൻ വഴിയില്ലാത്ത ഒരു ബിസിനസ് ആശയമാണിത്. 100% വിജയിക്കുന്ന ഒരു ബിസിനസ് ആശയം തന്നെയായാണിത്. ഈയൊരു ആശയവുമായി നിങ്ങൾ മുന്നോട്ടുപോവുകയാണെങ്കിൽ തീർച്ചയായും കേരളത്തിൽ നിങ്ങൾക്ക് ഈ ബിസിനസുമായി മുന്നോട്ടുപോകാൻ സാധിക്കുന്നതാണ്.

വെർച്ച്വൽ ഡ്രൈവിംഗ് ക്ലാസ് എന്ന ആശയമാണ് ഇവിടെ നമ്മൾ മുന്നോട്ടുവയ്ക്കുന്നത്. ഡ്രൈവിങ്ങിനെ വലിയ ധാരണ ഇല്ലാത്ത ഒരാൾക്ക് ഡ്രൈവിംഗ് എഫിഷ്യൻസി വർദ്ധിപ്പിക്കാനുള്ള ക്ലാസുകളാണ് ഇവിടെ പ്രധാനമായും നൽകുന്നത്. ഈയൊരു ആശയം ഒരു സർവീസായി നിങ്ങൾ തുടങ്ങുകയാണെങ്കിൽ തീർച്ചയായും വിജയിക്കുന്ന ഒരു ആശയം തന്നെയാണ്. ഈയൊരു പ്രോസസിലൂടെ പഠിച്ച ഒരാൾക്ക് റോഡിനെ കുറിച്ചും വാഹനങ്ങളെ കുറിച്ചും കൃത്യമായ ധാരണ കിട്ടുകയും നല്ല ആത്മവിശ്വാസത്തോടുകൂടി വാഹനം ഓടിക്കുവാൻ സാധിക്കുന്നതാണ്.

ഏകദേശം അമ്പതിനായിരം രൂപ മുതൽ ഡ്രൈവിംഗ് സിസ്റ്റം ലഭ്യമാണ്. ഈയൊരു സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു കൊണ്ട് നിങ്ങൾക്ക് ക്ലാസുകൾ ആരംഭിക്കാവുന്നതാണ്. 20 മിനിറ്റിന് ഏകദേശം 100 രൂപയാണ് ഈയൊരു പ്രോസസ് ലൂടെ ഈടാക്കാൻ സാധിക്കുന്നത്. ഇങ്ങനെ ഒരു മണിക്കൂറിൽ നമുക്ക് 300 രൂപ വരെ നേടാൻ സാധിക്കുന്നു. നമ്മൾ 3 മെഷീനുകൾ ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ മണിക്കൂറിൽ 900 രൂപയും ഒരു ദിവസം ഏകദേശം 7200 രൂപ വരെയും നമുക്ക് സമ്പാദിക്കാൻ സാധിക്കുന്നതാണ്. ടോട്ടൽ ഇൻവെസ്റ്റ്മെൻറ് ആയി നമ്മൾ അഞ്ച് ലക്ഷം രൂപ കണക്കാക്കുകയാണെങ്കിൽ തന്നെയും, നമുക്ക് മാസം നല്ല ഒരു തുക തന്നെ നമ്മുടെ കൈകളിൽ എത്തുന്നു.

Leave a Reply