കേരളത്തിൽ ഇല്ലാത്ത ബിസിനസ്

കേരളത്തിൽ അധികം പ്രൊഡക്ഷൻ ഇല്ലാത്ത എന്നാൽ നല്ല ഡിമാൻഡ് ഉള്ള ഒരു പ്രോഡക്റ്റ് ബിസിനസ് സാധ്യതയെക്കുറിച്ച് ആണ് ഇവിടെ വിവരിക്കുന്നത്. ഇതിന് പ്രധാനമായും ആവശ്യമായി വരുന്നത് മാനുവൽ ചെയിൻ ലിങ്ക് ഫെൻസിങ് മെഷീൻ ആണ്. ഏകദേശം 85,000 രൂപയാണ് ഈ മെഷീൻ വില സ്റ്റീൽ വയറാണ് ഇതിന് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത്. ചെയിൻ ലിങ്ക് ഫാൻസ് ഫെൻസിങ് ബിസിനസിനെ കുറിച്ച് ആണ് പറയുന്നത്.

രണ്ടു തൊഴിലാളികൾ മാത്രമാണ് ഇതിൻറെ നിർമാണത്തിന് ആവശ്യമായി വരുന്നത്, മാത്രമല്ല ബ്രാൻഡ് നോക്കിയല്ല ഇതുപോലുള്ള പ്രോഡക്ടുകൾ ആളുകൾ വാങ്ങുന്നത്. അതുകൊണ്ടുതന്നെ മാർക്കറ്റിൽ ഇതിൻറെ സാധ്യത വളരെ വലുതാണ് .ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ പ്രൊഡക്ടിൽ കോളിറ്റി ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇതിന് ഏകദേശം അഞ്ച് ലക്ഷം രൂപ മാത്രമാണ് മുതൽമുടക്ക് ആയി വരുന്നത്.

85,000 രൂപ വിലവരുന്ന മെഷീൻ ഏകദേശം 2 ലക്ഷം രൂപയ്ക്ക് അസംസ്കൃതവസ്തുക്കൾ, മറ്റു ചിലവുകൾ 1,00,000 രൂപ അങ്ങനെ ഏകദേശം 4 ലക്ഷം രൂപയോളമാണ് ഇൻവെസ്റ്റ്മെൻറ് ആയി വരുന്നത്. 48 രൂപയ്ക്ക് വാങ്ങുന്ന അസംസ്കൃതവസ്തു പ്രൊഡക്ട് ആയി നിർമ്മിച്ച അതിനുശേഷം നമുക്ക് ഏകദേശം 60 രൂപയ്ക്ക് വിൽക്കാൻ സാധിക്കും. ഒരു കിലോ നിർമ്മിക്കാൻ വേണ്ടി വരുന്ന ചിലവ് വെറും 2 രൂപ മാത്രമാണ്, അതായത് 1 കിലോയ്ക്ക് ഏകദേശം 10 രൂപയാണ് ലാഭമായി ലഭിക്കുന്നത്. ഒരു ടൺ പ്രോഡക്റ്റ് ഉണ്ടാക്കുകയാണെങ്കിൽ ഏകദേശം 10,000 രൂപയോളം ലാഭം ലഭിക്കും.

Leave a Reply