പഞ്ചായത്ത് വകുപ്പില്‍ തൊഴിലവസരം

പഞ്ചായത്ത് വകുപ്പിൽ ജോലി നേടാൻ അവസരം. കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനമനുസരിച്ച് പഞ്ചായത്ത് വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തികയിൽ പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലായി ഒഴിവുകൾ. താല്പര്യമുള്ളവർക്ക് കേരള പബ്ലിക്ക് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ 4 ഒഴിവുകളാണുള്ളത്. 22,200 രൂപ മുതൽ 48,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. നേരിട്ടുള്ള റിക്രൂട്ട്മെൻറ് വഴിയായിരിക്കും നിയമനം നടക്കുന്നത്. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നത് എസ് സി / എസ് ടി വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗക്കാർക്കും ആയിരിക്കും.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എസ് എസ് എൽ സി കൂടാതെ ഏതെങ്കിലും മെഡിക്കൽ കോളേജിൻറെ ഹെൽത്ത് ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സാനിറ്ററി ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ളവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തു ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 5, 2021 ആണ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply