തൊഴിൽ അന്ന്വേഷിക്കുന്ന ഉദ്യോഗാർഥിക്കൾക്ക് ഇതാ ഒരു അവസരം.നിയുക്തി 2021 മെഗാ തൊഴിൽ മേള കോട്ടയത്ത് നടത്താൻ തീരുമാനിച്ചിരിക്കുന്നു. എംപ്ലോയബിലിറ്റി സെന്റര്, കോട്ടയം, ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് വിജ്ഞാപനം പരസ്യപ്പെടുത്തിയിട്ടുള്ളത്.
“നിയുക്തി 2021” മെഗാ തൊഴിൽ മേളയിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററും CMS കോളേജിലും സംയുക്തമായി ഡിസംബർ 18ന് കോളേജ് ക്യാമ്പസ്സിൽ വെച്ചാണ് നടത്തുന്നത്.
18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥി കുറഞ്ഞത് പ്ലസ് ടു എങ്കിലും പാസായിരിക്കണം. രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് നവംബർ 24 മുതൽ കോട്ടയം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ് .
രജിസ്റ്റർ ചെയ്യാൻ വരുന്ന ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖയും, ആജീവനാന്ത രജിസ്‌ട്രേഷൻ ഫീസ് ആയ 250 രൂപയും കയ്യിൽ കരുതുക. മുൻപ് രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.