സ്വന്തമായി ഒരു ഭവനം ഏവരുടേയും തന്നെ ഒരു സ്വപ്നമാണ്, എന്നാൽ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ തൻറെ സാമ്പത്തികസ്ഥിതി അനുവദിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ ഭൂരഹിതരായവർക്ക് പുനരധിവാസത്തിനും ഭൂമി വാങ്ങി അതിൽ ഒരു വീട് വെക്കുവാനും ഇപ്പോൾ സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നു. ഏകദേശം ആറു ലക്ഷം രൂപയാണ് ധനസഹായമായി ലഭിക്കുന്നത്.
കൂടാതെ വീടുപണി ഭാഗികമായി പൂർത്തിയാക്കിയവർക്ക് അത് പൂർത്തീകരിക്കാൻ വേണ്ടി ഒന്നര ലക്ഷം രൂപവരെയും ധനസഹായം അനുവദിക്കുന്നുണ്ട്. ഇങ്ങനെ പുതുതായി വീട് വെക്കുന്നവർക്കും വീടുപണിയുടെ ഏതെങ്കിലും ഒരു ഭാഗം പൂർത്തീകരിക്കാൻ ബാക്കിയുള്ളവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം വളരെ എളുപ്പത്തിൽ ലഭ്യമാകുന്നു. ഈയൊരു പദ്ധതി നടപ്പിലാക്കുന്നത് പട്ടികജാതി-പട്ടികവർഗ്ഗ കോർപ്പറേഷൻ ആണ്.
വീടില്ലാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂരഹിതരായ കുടുംബങ്ങൾക്ക് ഗ്രാമ പ്രദേശത്ത് കുറഞ്ഞത് 5 സെൻറ് സ്ഥലം വാങ്ങുവാൻ സാധിക്കുന്നതാണ്. 3.75 ലക്ഷം രൂപയാണ് ഇങ്ങനെ വീടുവെക്കുവാൻ ആയി ലഭിക്കുന്നത്. ഇതുപോലെ മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ കുറഞ്ഞത് 3 സെൻറ് ഭൂമി വാങ്ങുന്നതിന് ആയുള്ള സാമ്പത്തിക സഹായം ആണ് ലഭിക്കുന്നത്. ഇതിനായി 4.50 ലക്ഷം രൂപയുടെ ആനുകൂല്യമാണ് ലഭിക്കുന്നത്.
ഈയൊരു പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ആഗ്രഹിക്കുന്ന ഗുണഭോക്താക്കൾ ജാതി, വരുമാന സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസറുടെ പക്കൽനിന്നും സ്വന്തമായി ഭൂമി ഇല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, മറ്റു പദ്ധതികളിൽ നിന്നും ഭൂമി വാങ്ങുന്നതിന് ആയുള്ള സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
ബ്ലോക്ക് അല്ലെങ്കിൽ മുൻസിപ്പൽ അല്ലെങ്കിൽ കോർപ്പറേഷൻ അല്ലെങ്കിൽ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. വാർഷികവരുമാനം 50,000 രൂപയിൽ താഴെയുള്ള ആളുകൾക്കാണ് ഈ ഒരു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. നിലവിൽ വീടുനിർമാണം പൂർത്തീകരിക്കാത്ത പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് പരമാവധി ഒന്നര ലക്ഷം രൂപയും, അതുപോലെ പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്ക് പ്രത്യേക ധനസഹായം ലഭിക്കുന്നതാണ്. കൂടാതെ വീടിൻറെ മേൽക്കൂര പൂർത്തീകരിക്കാത്തവർക്കും പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്നതായിരിക്കും.
വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഇങ്ങനെയുള്ള അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, വസ്തുവിനെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, അംഗീകരിച്ചുള്ള എസ്റ്റിമേറ്റ്, അവസാന ഗഡു എന്നാണ് കൈപ്പറ്റിയ ഉള്ളത്, അതുമായി ബന്ധപ്പെട്ടുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കുക.
