വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഇന്റർവ്യൂ വഴി നിയമനം.

എംപ്ലോയബിലിറ്റി സെന്ററില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് നിയമനം.കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ഇന്റർവ്യൂ പങ്കെടുക്കുക.

ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് ആവശ്യമായ യോഗ്യത. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. എംപ്ലോയബിലിറ്റി സെന്ററില്‍ പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുളളവര്‍ യോഗ്യത, തൊഴില്‍ പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉൾപ്പടെ നവംബര്‍ 29 ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവിൽ പങ്കെടുക്കുക.

ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിൽ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനം.
വയനാട് ജില്ലയില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിൽ ദിവസ വേതനാടിസ്ഥുനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു.

സ്ഥാപനത്തില്‍ താമസിച്ച് ജോലിചെയ്യാന്‍ സന്നദ്ധരായ ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ നഴ്സിംഗ് മേഖലയിലെ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 30 ന് രാവിലെ 11.30 ന് ഹാജരാകണം. ഫോണ്‍ 04936 284818.

വിവിധ ജില്ലകളിലെ കൂടുതൽ ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply