5 % പലിശയിൽ 1 കോടി രൂപ വരെ വായ്പ.

കേരള സർക്കാരിൻറെ ഏറ്റവും പുതിയ വായ്പാ പദ്ധതി അനുസരിച്ച് ഒരു കോടി രൂപ വരെ വായ്പ നൽകുന്നു. അതും വെറും 5 ശതമാനം പലിശ നിരക്കിൽ. സംസ്ഥാനത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനാണ് കേരള സർക്കാർ ഇങ്ങനെ ഒരു പദ്ധതിക്ക് പ്രാരംഭം നൽകിയിരിക്കുന്നത്. ഒരുകോടി എന്ന ഭീമമായ തുക തന്നെയാണ് വായ്പയായി നൽകുന്നത്. സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യ കോർപ്പറേഷൻ വഴിയാണ് ഈയൊരു പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

നിലവിൽ 7 ശതമാനം പലിശ നിരക്ക് 50 ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ ഇത് 5 ശതമാനം പലിശ നിരക്കിൽ ഒരു കോടി രൂപ വരെ ആയി ഉയർത്തിയിരിക്കുന്നു. ഒരു വർഷം 500 സംരംഭം എന്ന കണക്കിൽ, അഞ്ചുവർഷം കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങളാണ് സർക്കാർ ഈയൊരു പദ്ധതി വഴി ലക്ഷ്യമിടുന്നത്. പദ്ധതിയിൽ 3% സബ്സിഡി കേരള സർക്കാരും,2 ശതമാനം സബ്സിഡി കെഎഫ്സിയും നൽകുന്നതായിരിക്കും.

ഈയൊരു വായ്പാ ലഭിക്കുന്നതിനായി ചില മാനദണ്ഡങ്ങൾ സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. പ്രധാനമായും വ്യവസായ യൂണിറ്റുകൾക്ക് എം.എസ്.എം.ഇ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. കൂടാതെ മുഖ്യ സംരംഭകരുടെ പ്രായം 50 വയസ്സിൽ താഴെയായിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗ സംരംഭകർക്കും, വനിതാ സംരംഭകർക്കും പ്രവാസി സംരംഭകർക്കും പ്രായപരിധി 55 വരെ ആയി ഉയർത്തിയിട്ടുണ്ട്.

ഈയൊരു പദ്ധതിവഴി പുതിയ സംരംഭത്തിന് തുടക്കം കുറിക്കുവാനും നിലവിലുള്ള സംരംഭം വിപുലീകരിക്കാനും വായ്പ ലഭിക്കുന്നതാണ്. പദ്ധതി ചിലവിൻറെ 90% വരെ വായ്പയായി ലഭിക്കുന്നതായിരിക്കും. കൂടാതെ പുതിയസംരംഭങ്ങൾ ആരംഭിക്കുന്നതിനായി ഒരുകോടി രൂപക്ക് മുകളിലും വായ്പ ലഭിക്കുന്നതായിരിക്കും. ഒരു കോടിക്ക് മുകളിൽ വരുന്ന പലിശ കെഎഫ്സിയുടെ സാധാരണ നിരക്കിലുള്ള പലിശ ഇനത്തിൽ കണക്കാക്കുന്നതായിരിക്കും. പത്തുവർഷം വരെയാണ് തിരിച്ചടവ് കാലാവധി ആയി നിശ്ചയിച്ചിരിക്കുന്നത്. എങ്കിലും പലിശ ഇളവ് അഞ്ചു വർഷത്തേക്കാണ് ലഭിക്കുന്നത്.

Leave a Reply