കുറഞ്ഞ മാർക്കുള്ള വിദ്യാർഥികൾക്കും ഇപ്പോൾ യുകെയിൽ പഠിക്കാൻ ഒരു സുവർണാവസരം. അതും അത്യുന്നത യൂണിവേഴ്സിറ്റികളിൽ. “പാത്ത് എവേ” എന്നാണ് ഈ പ്രോഗ്രാം അറിയപ്പെടുന്നത്. ഈയൊരു പ്രോഗ്രാം ഇന്ത്യയിലെ ഒട്ടനവധി സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇതോടനുബന്ധിച്ചുള്ള അറിവ് കുറവ് ആയതു കൊണ്ടോ അല്ലെങ്കിൽ ഇതോട് അനുബന്ധിച്ചുള്ള വാർത്തകൾക്ക് കാര്യമായ ശ്രദ്ധ ചെലുത്താത്തത് കൊണ്ടോ മാത്രമാണ് ഈയൊരു ഈ അവസരത്തെ കുറിച് അറിയാൻ സാധിക്കാത്തത്.
ഒരു വിദ്യാർത്ഥിക്ക് ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ മാർക്ക് പോലും ലഭിക്കാത്ത സാഹചര്യത്തിൽ പാത്ത് എവേ പ്രോഗ്രാമിന്റെ കീഴിൽ പഠിച്ചു കൊണ്ട് അവരുമായി കയ്യൊപ്പുള്ള യൂണിവേഴ്സിറ്റികളിൽ ഡിഗ്രി കോഴ്‌സുകൾ ചെയ്യാൻ സാധിക്കുന്ന ഒരു മാർഗ്ഗമാണിത്. സ്റ്റഡി ഗ്രൂപ്പ്, ഓൺ ക്യാമ്പസ്, ഓക്സ്ഫോർഡ് ഇൻറർനാഷണൽ, ഇൻ ടു ,നാവിറ്റസ് എന്നീ യുണിവേഴ്സിറ്റികളാണ് യുകെയിൽ പാത്ത് എവേ പ്രോഗ്രാമുകൾ നൽകുന്ന യൂണിവേഴ്സിറ്റികൾ.
നമുക്കറിയാം, 50 ശതമാനത്തിന് താഴെ മാർക്കുള്ള ഒരു വിദ്യാർത്ഥിക്ക് യുകെയിലേക്ക് ഒരു മാസ്റ്റർ പ്രോഗ്രാമിനു വേണ്ടി അപ്ലൈ ചെയ്യാൻ സാധാരണ ഗതിയിൽ സാധിക്കാറില്ല. എന്നാൽ ചില പാത്ത് എവേ പ്രോഗ്രാമുകൾ നടത്തുന്ന യൂണിവേഴ്സിറ്റികൾ അവരുടെ കീഴിൽ ആറു മുതൽ ഒമ്പത് മാസം വരുന്ന ഒരു കോഴ്‌സുകൾ യൂണിവേഴ്സിറ്റി ക്യാമ്പസിൽ തന്നെ പഠിക്കാൻ അനുവദിക്കുകയും, ശേഷം നേരിട്ട് തന്നെ നിങ്ങൾക്ക് യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും യൂണിവേഴ്സിറ്റികളിൽ മാസ്റ്റർ പ്രോഗ്രാമുകൾ ചെയ്യാൻ സാധിക്കുന്നതും ആയിരിക്കും.
ആറുമാസത്തെ കോഴ്സിനു ശേഷം വിദ്യാർത്ഥി തിരിച്ച് ഇന്ത്യയിലേക്ക് തന്നെ വന്നു പിന്നീട് വേണം മാസ്റ്റർ പ്രോഗ്രാമിനു വേണ്ടി വീണ്ടും തയ്യാറാവാൻ. ഈ ഒരു കാര്യം ഒഴിച്ച് നിർത്തിയാൽ മറ്റൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഈ ഒരു പ്രോഗ്രാമിന് ഇല്ല. അതുകൊണ്ടുതന്നെ മാർക്ക് കുറഞ്ഞു പോയതിന്റെ പേരിൽ യുകെയിൽ അഡ്മിഷൻ കിട്ടില്ല എന്ന് ധരിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു ആശ്വാസം തന്നെയായിരിക്കും ഇത്. ഇങ്ങനെ പാത്ത് എവേ പ്രോഗ്രാമിന്റെ കീഴിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന യൂണിവേഴ്സിറ്റിയിൽ ഇഷ്ടപ്പെടുന്ന കോഴ്സുകൾ ചെയ്യാൻ ഇനി സാധിക്കും.
