യു.കെ യിലേക്ക് ചേക്കേറാൻ ഇതാ ഒരു സുവർണ്ണാവസരം.

യുകെയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. ഇന്ത്യൻ ഗവൺമെന്റും യു.കെയും യൂത്ത് മൊബിലിറ്റി വിസ എന്ന ഉടമ്പടിയിന്മേൽ കൈകോർത്തതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ യുവതി യുവാക്കൾക്ക് ഇന്ത്യയിൽ നിന്ന് യുകെയിലേക്കും തിരിച്ച് യുകെയിൽ നിന്ന് ഇന്ത്യയിലേക്കും യഥേഷ്ടം യാത്ര ചെയ്യാൻ അവസരം ലഭിക്കുന്നു.

നമുക്കറിയാം യുകെയിലേക്ക് പോകുവാനായി പല കടമ്പകളും മുൻപ് കടക്കണമായിരുന്നു. ആദ്യം സ്റ്റുഡൻറ് വിസയിൽ പോയി അവിടെ പിന്നീട് തുടർന്നു പോവാൻ മറ്റു ജോലികളും കണ്ടെത്തേണ്ട വരാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു തൊഴിൽ അവസരവും ഇല്ലാതെ തന്നെ പോകാൻ സാധിക്കുന്നു. രണ്ടു വർഷമാണ് വിസയുടെ കാലാവധി ആയി നിശ്ചയിച്ചിരിക്കുന്നത്. ഇങ്ങനെ പോവാൻ അവസരം ലഭിക്കുമ്പോൾ നമ്മുടെ ഇഷ്ടാനുസരണം താമസിക്കുവാനും ജോലി ചെയ്യുവാനും അല്ലെങ്കിൽ പഠിക്കുവാനും സാധിക്കുന്നു.

ഓൺലൈൻ വഴിയാണ് ഈ വിസയ്ക്ക് വേണ്ടി അപേക്ഷിക്കാൻ സാധിക്കുന്നത്. പിന്നീട് നമ്മുടെ യോഗ്യതയ്ക്ക് അനുസരിച്ചു കൊണ്ട് അവിടെ ജോലി കണ്ടെത്താവുന്നതാണ്. 18 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള ആർക്കും തന്നെ ഈ വിസയ്ക്ക് വേണ്ടി അപേക്ഷിക്കാൻ സാധിക്കുന്നതാണ്. എന്നാൽ അപേക്ഷകന് കുറഞ്ഞ യോഗ്യതയായി ബിരുദമാണ് കണക്കാക്കിയിട്ടുള്ളത്. കൂടാതെ ഡിപ്ലോമ കാർക്കും ഇതിൽ അപേക്ഷിക്കാൻ സാധിക്കുന്നു. എന്നാൽ മൂന്നുവർഷം പ്രവർത്തി പരിചയമുള്ള ഡിപ്ലോമ യോഗ്യതയുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. കൂടാതെ നിങ്ങളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ അവസാനത്തെ 28 ദിവസത്തിനുള്ളിൽ ഏകദേശം രണ്ടരലക്ഷം രൂപയോളം കാണിച്ചിരിക്കണം. അപേക്ഷിക്കുന്ന സമയത്തു താൽകാലികമായി കാണിച്ചാൽ മതിയാകുന്നതാണ്.

വിസാ പ്രോസസിംഗ് ഭാഗമായി ഒന്നര ലക്ഷം രൂപ മാത്രമാണ് മുടക്കേണ്ടതതായും വരുന്നുള്ളൂ. തീർച്ചയായും ഇതൊരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു വിസയാണ്. ഈ വിസയിൽ നിങ്ങൾ ബിസിനസ് തുടങ്ങുവാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ നിങ്ങൾക്ക് മറ്റൊരു തൊഴിലാളിയെ കൂടെ കൂട്ടുവാനുള്ള അനുമതി ലഭിക്കുകയില്ല. നിങ്ങളുടെ ഇഷ്ടാനുസരണം തിരിച്ച് ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് യുകെയിലേക്ക് ഈ രണ്ടു വർഷത്തിനുള്ളിൽ യാത്ര ചെയ്യാൻ സാധിക്കുന്നതുമാണ്. എന്നാൽ ഈ രണ്ടു വർഷത്തെ വിസ നിങ്ങൾക്ക് പിന്നീട് പുതുക്കി നീട്ടിക്കൊണ്ടുപോകാൻ സാധിക്കുന്നതല്ല. പിന്നീട് മറ്റൊരു വർക്ക് വിസയിലേക്ക് രണ്ടുവർഷത്തിനുശേഷം നിങ്ങൾക്ക് മാറാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ എക്സിറ്റ് ചെയ്തു തിരിച്ചു നാട്ടിൽ വന്നു പിന്നീട് പുതിയ വിസയിൽ പോകുവാൻ മാത്രമേ സാധിക്കുകയുള്ളൂ.

ഈ വിസ പ്രകാരം ഒരാൾക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. നിങ്ങളുടെ ആശ്രിതരെ കൊണ്ടുപോവാൻ സാധിക്കുന്നതല്ല. ഈ വിസയിലേക്ക് അപേക്ഷിക്കുവാൻ ആയി പാസ്പോർട്ട്, ടിബി റിപ്പോർട്ട്, ഇംഗ്ലീഷിലുള്ള സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയാണ് ആവശ്യം. ഇതിലേക്ക് ഒരു വർഷത്തിൽ 3000 അപേക്ഷകർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. കുറഞ്ഞ വിലയിൽ യുകെയിലേക്ക് ആഗമനം ചെയ്യാൻ പറ്റിയ നല്ല ഒരു അവസരമാണിത്. നിലവിൽ ഈയൊരു സൈറ്റ് പ്രവർത്തനസജ്ജം ആയിട്ടില്ല, എന്നാൽ രണ്ടോ മൂന്നോ മാസത്തിനകം പ്രവർത്തനസജ്ജമായേക്കും.

ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply