ഏഷ്യാറ്റിക് സൊസൈറ്റിയിൽ ജോലി നേടാം- യോഗ്യത ഏഴാം ക്ലാസ് മുതൽ

ഏഷ്യാറ്റിക് സൊസൈറ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റൻറ് ലൈബ്രേറിയൻ, ലോവർ ഡിവിഷൻ ക്ലർക്ക്, ബൈൻഡർ/മെൻറർ, ജൂനിയർ അറ്റൻഡ് എന്നീ തസ്തികകളിലേക്ക് ആയി 17 ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ നവംബർ 30, 2021 മുൻപായി സമർപ്പിക്കാം.

അസിസ്റ്റൻറ് ലൈബ്രേറിയൻ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. 32 വയസ്സാണ് പരമാവധി പ്രായപരിധി. ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി കൂടാതെ ലൈബ്രറി സയൻസ്/ ഇൻഫർമേഷൻ സയൻസ്, ഡോക്യൂമെന്റഷൻ അല്ലെങ്കിൽ തത്തുല്യം ഡിഗ്രി ഉള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിൽ 09 ഒഴിവുകളുണ്ട്. 27 വയസ്സാണ് പരമാവധി പ്രായപരിധി. പ്ലസ് ടു പാസായവർക്കും ടൈപ്പിംഗ് കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്.

ബൈൻഡർ മെൻറർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 27 വയസ്സാണ് പരമാവധി പ്രായപരിധി. ഏഴാം ക്ലാസ് ജയിച്ചവർക്കും കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്.

ജൂനിയർ അറ്റൻഡർ തസ്തികയിൽ 5 ഒഴിവുകളുണ്ട്. 32 വയസ്സാണ് പരമാവധി പ്രായപരിധി. എട്ടാംക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.

താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ നവംബർ 30, 2021 മുൻപായി സമർപ്പിക്കുക. അപ്ലിക്കേഷൻ ഫോം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച ആപ്ലിക്കേഷൻ ഫോം കൂടാതെ ആവശ്യമായ രേഖകൾ ഉൾപ്പെടെ ജനറൽ സെക്രട്ടറി, ഏഷ്യാറ്റിക് സൊസൈറ്റി, 1 പാർക്ക് സ്ട്രീറ്റ്, കൊൽക്കത്ത 700016 എന്ന വിലാസത്തിലേക്ക് അയക്കുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ
ലിങ്ക് 
അപ്ലിക്കേഷൻ ഫോം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ്  ലിങ്ക്

Leave a Reply