പരീക്ഷയില്ല – ഇന്റർവ്യൂ വഴി സർക്കാർ സ്ഥാപനത്തിൽ ജോലി

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് നിയമനം
വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി അപേക്ഷകൾ ക്ഷണിച്ചു. വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്, വെറ്റ്ലാൻഡ് അനലിസ്റ്റ്, പ്രൊക്യൂർമെന്റ് ഓഫീസർ, പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിലവിൽ ഒഴിവുള്ളത്.

താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും തിരുവനന്തപുരത്തെ അതോറിറ്റി ആസ്ഥാനത്ത് നേരിട്ടോ ഇ-മെയിൽ വിലാസത്തിലോ അയയ്ക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12, 2021. വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം-695001. ഇ-മെയിൽ വിലാസം : swak.kerala@gmail.com, swak.envt@kerala.gov.in.

ഇടുക്കി ജില്ലയിൽ നെടുംകണ്ടം താലൂക്കാശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ
താലൂക്കാശുപത്രിയിലെ ലബോറട്ടറിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമനം നടക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 30-ൽ വാക്ക് ഇൻ ഇന്റർവ്യൂ പങ്കെടുക്കുക. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും, ബയോഡേറ്റായും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർത്ഥി നേരിട്ട് ഹാജരാകണം.

കോവിഡുമായി ബന്ധപ്പെട്ടു0 രാത്രിജോലി ചെയ്യാൻ സന്നദ്ധത ഉള്ളവരായിരിക്കണം അപേക്ഷക സമർപ്പിക്കേണ്ടത് . പ്രവർത്തി പരിചയം ഉള്ളവർക്കും കോവിഡുമായി ബന്ധപ്പെട്ട് ജോലി ചെയ്തിട്ടുള്ളവർക്കും മുൻഗണന . നിയമനം, വേതനം,പിരിച്ചു വിടൽ എന്നിവ ആശുപത്രി മാനേജിംഗ് കമ്മറ്റിയുടെ നിബന്ധനകൾക്ക് വിധേയമായിരിക്കും.യോഗ്യത : 2 വർഷത്തെ DMLT കോഴ്സ് (DME / BSC MLT -യുടെ കീഴിൽ) കഴിഞ്ഞവർക്കും Rകേരള പാരാമെഡിക്കൽ കൌൺസിൽ രെജിസ്ട്രേഷൻ കഴിഞ്ഞവർക്കും അപേക്ഷിക്കാം.

കാസര്‍കോട് ജില്ലയില്‍ വനിത ഹോംഗാര്‍ഡ് ഒഴിവുകൾ.
കാസര്‍കോട് ജില്ലയില്‍ വനിത ഹോം ഗാര്‍ഡ് ഒഴിവുലേക്ക് എസ്.എസ്.എല്‍.സി കഴിഞ്ഞവർക്കും 35നും 58നും ഇടയില്‍ പ്രായമുള്ള സൈനിക-അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ സര്‍വീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സര്‍വീസുകളില്‍ നിന്നും വിരമിച്ചവര്‍ക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത് . താല്‍പര്യമുള്ളവര്‍ നവംബര്‍ 20 നകം കാസര്‍കോട് ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമർപ്പിക്കുക . അപേക്ഷയുടെ മാതൃക ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളിലും ലഭ്യമാണ്. തിരഞ്ഞെടുപ്പില്‍ ശാരീരിക ക്ഷമതാ പരിശോധന ഉണ്ടായിരിക്കും. ഫോണ്‍: 04994 231101

Leave a Reply