കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി യുടെ വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 3, 2021.
റിസർവ് വാച്ചർ, ഡിപോട്ട് വാച്ചർ, തുടങ്ങി നിരവധി ഒഴിവുകളിൽ ആയി കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി നേടാം. 16,500 രൂപ മുതൽ 35,700 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നു ശമ്പളം. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി എസ്.സി / എസ്.ടി വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും പ്രായപരിധി ഇളവ് ലഭിക്കുന്നതാണ്.

ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 163 സെൻറീമീറ്റർ ഉയരം, നെഞ്ചളവ് 79 സെൻറീമീറ്റർ ഉണ്ടായിരിക്കണം. താല്പര്യം ഉള്ളതും വിജ്ഞാപനത്തിൽ പറഞ്ഞപ്രകാരം യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.
| ഔദ്യോഗിക വിജ്ഞാപനം | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
