കേരള സര്‍ക്കാര്‍ LDC വിജ്ഞാപനം

ഏവരും കാത്തിരുന്ന ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി യുടെ വിജ്ഞാപനം എത്തിയിട്ടുണ്ട്. അപ്പക്സ് സൊസൈറ്റി ഓഫ് കോപ്പറേറ്റീവ് സെക്ടർ ഇൻ കേരള വകുപ്പിലേക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി : 05.05.2021.

ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. 14,140 രൂപ മുതൽ 27,940 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗക്കാർക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ഡിഗ്രി എടുത്തവർക്ക് ബി എ/ ബി എസ് സി/ ബി കോം ഡിഗ്രി ഉള്ളവർക്കോ കോർപ്പറേഷൻ ആൻഡ് ബാങ്കിങ്ങിൽ ബി എസ് സി ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പിഎസ്സി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം ഓൺലൈനായി അപേക്ഷിക്കാം. മുന്നേ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ള വരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു അപ്ലൈ ചെയ്യാം.ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Leave a Reply