20കോഴിയും കൂടും ഇനി വെറും 750 രൂപക്ക്

- Advertisement -

കോഴി വളർത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന RME (റൂറൽ മൈക്രോ എന്റർപ്രൈസ്) ഭാഗമായി സർക്കാർ നടത്തിവരുന്ന ഒരു പദ്ധതിയുടെ വിവരങ്ങളാണ് ഇവിടെ ഷെയർ ചെയ്യുന്നത്. സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീ വഴി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വരുന്നത്.

അടുക്കളത്തോട്ടം മുട്ടക്കോഴി പരിപാലന പദ്ധതി തുടങ്ങിയിട്ട് കുറച്ചുനാളായി എങ്കിലും ഈ പദ്ധതി അറിയുന്നവരും ഇതിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം വളരെ കുറവാണ്. ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത് കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളവർക്ക് മാത്രമാണ്. വെറും 750 രൂപ അടച്ചു കഴിഞ്ഞാൽ 20 കോഴിയും അതിനാവശ്യമായ കൂട്, തീറ്റ ലഭിക്കും. അതായത് ഈ പദ്ധതിയുടെ മൊത്തം തുക 15,000 രൂപയാണ്. ഇതിൽ 5,000 രൂപ സബ്സിഡിയായി ലഭിക്കും.

കൂടാതെ ഇതിൻറെ ആദ്യ തുകയായ 750 രൂപ അടച്ചു കഴിഞ്ഞാൽ ബാക്കി വരുന്ന തുക ലോണായി അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. ഒറ്റയ്ക്കോ ഒരു ഗ്രൂപ്പ് ആയിട്ടോ ഈ പദ്ധതിയിൽ ചേരാൻ കഴിയും. ഗ്രൂപ്പ് ആയിട്ടാണെങ്കിൽ നൂറു കോഴിയും അതിന് 75,000 രൂപയാണ് ലോണായി ലഭിക്കുന്നത്. ഇതിൽ 25,000 രൂപ സബ്സിഡിയായി ലഭിക്കും. 3750 രൂപയാണ് ആദ്യം അടയ്ക്കേണ്ട തുക. ഇതിനായി നിങ്ങളുടെ അടുത്തുള്ള കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടുക. അല്ലെങ്കിൽ സി ഡി എസ് മെമ്പർ മുഖേനയും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.

https://youtu.be/D4butnrusX4

Leave a Reply