ദേശീയ ജല വികസന ഏജൻസിയില്‍ സ്ഥിര ജോലി നേടാം

ജൂനിയർ എൻജിനീയർ(സിവിൽ), ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, അപ്പർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലായി 82 ഒഴിവുകളിലേക്ക് നാഷണൽ വാട്ടർ ഡെവലപ്മെൻറ് ഏജൻസി അപേക്ഷകൾ ക്ഷണിക്കുന്നു കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം ഉപയോഗപ്തുപെടുത്തുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ ജൂൺ25, 2021 മുൻപായി സമർപ്പിക്കുക.

ജൂനിയർ എൻജിനീയർ (സിവിൽ): 16 ഒഴിവുകളുണ്ട്. 35,400 രൂപ മുതൽ 1,12,400 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. സിവിൽ എൻജിനീയറിങ്ങിൽ ഡിഗ്രി ഉള്ളവർക്ക് മുൻഗണന ലഭിക്കും.

ഹിന്ദി ട്രാൻസ്ലേറ്റർ: ഒരു ഒഴിവുണ്ട്. 35,400 രൂപ മുതൽ 1,12,400 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 21 വയസ്സു മുതൽ 30 വയസ്സു വരെയാണ് പ്രായപരിധി. മാസ്റ്റേഴ്സ് ഡിഗ്രിയാണ് ആവശ്യമായ യോഗ്യത.

ജൂനിയർ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ 5 ഒഴിവുകളുണ്ട്. 35,400 രൂപ മുതൽ 1,12,400 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 21 വയസ്സു മുതൽ 30 വയസ്സു വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദം, കൂടാതെ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

അപ്പർ ഡിവിഷൻ ക്ലര്‍ക്ക് തസ്തികയിൽ 12 ഒഴിവുകളുണ്ട്. 25,500 രൂപ മുതൽ 81,100 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായ പരിധി. ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന.

സ്റ്റെനോഗ്രാഫർ ഗ്രേഡ് II തസ്തികയിൽ അഞ്ച് ഒഴിവുകളുണ്ട്. 25,500 രൂപ മുതൽ 81,100 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 27 വയസ്സുവരെ ആണ് പ്രായപരിധി. പ്ലസ് ടു പാസായവർക്കും ടൈപ്പിംഗ്‌ സ്പീഡ് ഉള്ളവർക്കും അപേക്ഷിക്കാം.

ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ 23 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നു ശമ്പളം. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. പ്ലസ് ടു ജയിച്ച വർക്കും നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും അപേക്ഷിക്കാം.

ജനറൽ ഒബിസി വിഭാഗങ്ങൾക്ക് 840 രൂപയാണ് അപേക്ഷാ ഫീസ്. SC/ST, വനിതകൾ, PwD, EWS എന്നീ വിഭാഗങ്ങൾക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 25, 2021.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply