ഒമ്പത് രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ എങ്ങനെ ലഭിക്കും.

9 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ ലഭ്യമാക്കാം, ഓഫർ ഈ മാസം 31 വരെ മാത്രം. പേ.ടി.എം ക്യാഷ് ബാക്ക് ഓഫർ വഴിയാണ് ഈ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കുന്നത്. ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളൂ. നമുക്കറിയാം രാജ്യത്ത് പാചകവാതക ഗ്യാസ് സിലിണ്ടറുകളുടെ വില ഉയർന്ന നിരക്കിലാണ്. സാധാരണക്കാർക്ക് ഇത് വലിയൊരു ബുദ്ധിമുട്ട് തന്നെയാണ്. ഈയൊരു സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കുകയാണ് ഡിജിറ്റൽ പെയ്മെൻറ് ആപ്ലിക്കേഷനായ പേ.റ്റി.എം.

പേ.റ്റി.എം വഴി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുകയും പണം അടയ്ക്കുകയും ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുന്നത്. ഇത്തരത്തിൽ ബുക്ക് ചെയ്തു ബിൽ പെയ്മെൻറ് ചെയ്തുകഴിയുമ്പോൾ 800 രൂപ വരെ മൂല്യമുള്ള സ്ക്രാച്ച് കാർഡ് ലഭിക്കും. ക്യാഷ് ബാക്ക്നായി ഈ സ്ക്രാച്ച് കാർഡ് ഓപ്പൺ ചെയ്യുക. 10 രൂപ മുതൽ 800 രൂപവരെയാണ് ക്യാഷ് ബാക്ക് ആയി പേറ്റിഎം വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും കുറഞ്ഞത് 500 രൂപയുടെ പെയ്മെൻറ് എങ്കിലും ചെയ്യുന്നവർക്കാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്. ബുക്കിംഗ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആണ് സ്ക്രാച്ച് കാർഡ് ലഭിക്കുന്നത്. ഏഴു ദിവസത്തിനുള്ളിൽ തന്നെ ഇത് ഓപ്പൺ ആക്കുകയും ചെയ്യണം.

ഇനി പേ.ടി.എം വഴി എങ്ങനെയാണ് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതെന്ന് നോക്കാം. പേടിഎം ഓപ്പൺ ആക്കിയ ശേഷം ഹോം സ്ക്രീനിലെ “show more” എന്നത് ക്ലിക്ക് ചെയ്യുക. ഇനി ഇടതുവശത്ത് കാണുന്ന “recharge and pay bills” ഓപ്ഷനിൽ നിന്ന് “Book a cylinder’ എന്ന് തിരഞ്ഞെടുക്കുക. ഇനി വരുന്നു പേജിൽ നിങ്ങളുടെ ഗ്യാസ് ദാതാവിനെ തിരഞ്ഞെടുക്കുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അല്ലെങ്കിൽ എൽപിജി ഐഡി നൽകുക. ഗ്യാസ് ബുക്ക് ചെയ്യുന്നതിനുള്ള പെയ്മെൻറ് ഓപ്ഷൻ സെലക്ട് ചെയ്യുക. ഗ്യാസ് ബുക്കിംഗ് ഉള്ള പ്രമോ കോഡ് നൽകുക.

 

Leave a Reply