യൂണിവേഴ്സിറ്റിയില്‍ വിവിധ തസ്തികളിൽ ജോലി നേടാൻ അവസരം.

പ്രൊഫഷണൽ അസിസ്റ്റൻറ് I, പ്രൊഫഷണൽ അസിസ്റ്റൻറ് II, ക്ളറിക്കൽ അസിസ്റ്റൻറ്, പിയൂൺ, ലേബർ എന്നീ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് അണ്ണാ യൂണിവേഴ്സിറ്റിയുടെ വിജ്ഞാപനം. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം നിലവിലെ 14 ഒഴിവുകളിലേക്ക് യോഗ്യത അനുസരിച്ച് ജൂൺ 22 , 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം.

പ്രൊഫഷണൽ അസിസ്റ്റൻറ് I – നാല് ഒഴിവുകളുണ്ട്, ദിവസവേതനം 760 രൂപയാണ് . B.E/B.Tech., CSE/IT, ECE, EEE എന്നിങ്ങനെയാണ് ആവശ്യമായ യോഗ്യത. പ്രൊഫഷണൽ അസിസ്റ്റൻറ് II – മൂന്ന് ഒഴിവുകളുണ്ട്. 713 ആണ് നിശ്ചയിച്ചിരിക്കുന്ന ദിവസേന ശമ്പളം.MCA/ MBA / M/.Com / M.Sc എന്നിങ്ങനെയാണ് ആവശ്യമായ യോഗ്യത.

ക്ളറിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഏതെങ്കിലും ഡിഗ്രി ഉള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനം കൂടാതെ ടൈപ്പ് റൈറ്റിംഗ് കഴിവുള്ളവർക്ക് അപേക്ഷിക്കാം. 3 ഒഴിവുകളാണുള്ളത്. ദിവസേന ശമ്പളം 448 രൂപയാണ്. പ്യൂൺ തസ്തികയിൽ എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. 3 ഒഴിവുകളുണ്ട്.  391 രൂപയാണ് ദിവസവേതനം. ലേബർ തസ്തികയിൽ അഞ്ചാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവുണ്ട്. 306 രൂപയാണ് ദിവസവേതനം.

<<<മ്യുസിയത്തിൽ നിരവധി ഒഴിവുകയിലേക്ക് അപേക്ഷിക്കാം – 10 ജയിച്ചവർക്ക് മുതൽ. Read more…>>>

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് ബയോഡേറ്റ ഉൾപ്പെടെ ആപ്ലിക്കേഷൻ ” Additional Controller of Examinations (University Departments), Anna University, Chennai – 600 025 എന്ന വിലാസത്തിലേക്ക് ജൂൺ 22 , 2021 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കുക. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ആയിരിക്കും ഇൻറർവ്യൂ – ന് തിരഞ്ഞെടുക്കുന്നത്. ഇൻറർവ്യൂ സമയവും തീയതിയും ഇമെയിൽ മുഖേനയോ ഫോൺകോൾ മുഖേനയോ എസ്എംഎസ് മുഖേനയോ അറിയിക്കും. താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.

നോട്ടിഫിക്കേഷൻ ലിങ്ക് 
വെബ്സൈറ്റ് ലിങ്ക് 

Leave a Reply