സഹകരണ ബാങ്കുകളില്‍ ജോലി നേടാം

കേരളത്തിൽ ജോലി നോക്കുന്നവർക്ക് സുവർണ്ണാവസരം. സഹകരണ ബാങ്കുകളിൽ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിതഫോറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. പരീക്ഷയുടെയും അഭിമുഖത്തിലും അടിസ്ഥാനത്തിൽ നേരിട്ടുള്ള നിയമനം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

ഒഴിവുകളുള്ള തസ്തികകൾ ഏതൊക്കെയെന്ന് നോക്കാം, അസിസ്റ്റൻറ് സെക്രട്ടറി/ ചീഫ് അക്കൗണ്ടൻറ്/ ഡെപ്യൂട്ടി ജനറൽ മാനേജർ, ജൂനിയർ ക്ലാർക്ക്/ ക്യാഷ്യർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ . 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് ലഭിക്കുന്നതാണ്.

ഒന്നിൽകൂടുതൽ ബാങ്കുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10, 2021 വൈകുന്നേരം 5:00 ആണ്. അപേക്ഷകൾ ആവശ്യമായ രേഖകൾ ഉൾപ്പെടെ നേരിട്ടു തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർബ്രിഡ്ജ് ,ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം, 695001 എന്നീ വിലാസത്തിലേക്ക് സമർപ്പിക്കേണ്ടതാണ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
അപ്ലിക്കേഷൻ ഫോം ( Junior Clerk / Cashier ) ലിങ്ക്
അപ്ലിക്കേഷൻ ഫോം (Assistant Secretary ) ലിങ്ക്
അപ്ലിക്കേഷൻ ഫോം ( Data Entry Operator ) ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply