RBI-ൽ ഓഫീസ് അറ്റന്‍ഡന്റ് ആവാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 841 ഓഫീസ് അറ്റൻഡ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഒരു കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പാഴാക്കരുത്. കേരളത്തിൽ ഉൾപ്പെടെ ഒഴിവുകൾ ഉള്ള ഈ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ഫെബ്രുവരി 24 മുതൽ മാർച്ച് 15 വരെ സമർപ്പിക്കാം.

അഹമ്മദാബാദ്, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ന്യൂഡൽഹി, പാട്ണ, നാഗ്പൂർ, തിരുവനന്തപുരം തുടങ്ങി വിവിധ സ്ഥലങ്ങളിലായി 841 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ൦ പാസായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ട്.

18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി എസ് സി എസ് ടി വിഭാഗക്കാർക്ക് അഞ്ചു വർഷം ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷം തുടങ്ങി അർഹതയുള്ള വിഭാഗങ്ങൾക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള ഇളവ് പ്രായപരിധിയിൽ ലഭിക്കുന്നതാണ്.OBC/EWS/ജനറൽ എന്നീ വിഭാഗങ്ങൾക്ക് 450 രൂപയും SC/ST/PwBD/EXS എന്നീ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷാ ഫീസ്.

യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. നോട്ടിഫിക്കേഷൻ ലിങ്കും ഔദ്യോഗിക വെബ്സൈറ്റ് ലിങ്കും ഓൺലൈനായി അപ്ലൈ ചെയ്യാനുള്ള ലിങ്കും താഴെ കൊടുത്തിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 15, 2021.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply