KSEB യിൽ നിന്നും ഉപഭോക്താക്കൾക്ക് 2 ആനുകൂല്യങ്ങൾ

കെ എസ് സി ബിയിൽ നിന്നും ഉപഭോക്താക്കൾക്കായി ഇപ്പോൾ ഇതാ രണ്ടു ആനുകൂല്യങ്ങൾക്ക് ഉത്തരവ് ഇറക്കിയിരിക്കുകയാണ്. രണ്ടു വർഷത്തിൽ അധികമായുള്ള വൈധ്യുത കുടിശിക അടച്ചു തീർക്കുന്നതിന് ഉതാരവ്യവസ്ഥയിന്മേൽ കെ എസ് സി ബി ഇപ്പോൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തീരുമാനിച്ചിരിക്കുകയാണ്. റവന്യു റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കും വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നതുമായ ഉപഭോക്താക്കൾക്കും ഈ പദ്ധതി വഴി ലഭിക്കുന്നതായിരിക്കും.

കൂടാതെ അനധികൃത വൈധ്യുത ഉപഭോഗത്തിന് നടപടി നേരിടുന്നവർക്കും വൈധ്യുത നിയമം 2003 ന്റെ സെക്ഷൻ 126 അനുസരിച്ചു കൊണ്ട് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ മുൻപ് ഇത്തരം പദ്ധതികളിൽ അപേക്ഷിച്ചു ആനുകൂല്യം കൈപറ്റിയവർക്കും വൈധ്യുത നിയമം 2003ന്റെ സെക്ഷൻ 135 അനുസരിച്ചു വൈധ്യുത മോഷണക്കുറ്റത്തിന് നടപടി നേരിടുന്നവർക്കും ഈ പദ്ധതിയിലെ വ്യവസ്ഥകൾ ബാധകമായിരിക്കില്ല. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് വേണ്ടി 2021 മാർച്ച് 31 വരെയാണ് കാലാവധി വെച്ചിരിക്കുന്നത്.

കുടിശിക തുകയുടെ പലിശനിരക്കിൽ കുറവും പലിശത്തുക ആറു തുല്യ തവണകളായി അടക്കുവാനുള്ള വ്യവസ്ഥയും ഉണ്ട്. കൂടാതെ ഉപഭോക്താക്കൾക്ക് വൈധ്യുത സംബന്ധമായി എന്ത് ആവശ്യങ്ങൾക്കും ഇനി മുതൽ കെ എസ് സി ബിയുടെ സെക്ഷൻ ഓഫിസ് സന്ദർശിക്കേണ്ടതില്ല എന്ന നിയമ ഭേതഗതിയുണ്ട്. സേവനങ്ങൾ ഓൺലൈനായി നല്കപ്പെടുന്നതാണ്. ഇതിനുവേണ്ടി 1912 എന്ന നമ്പറിലേക്ക് വിളിക്കുക മാത്രം ചെയ്‌താൽ മതിയാകുന്നതാണ്.

ഫെബ്രുവരി മുതലാണ് ഈ സൗകര്യം നിലവിൽ വരുന്നത്. “വാതിൽപ്പടി” എന്നാണ് ഈ പദ്ധതിക്ക് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട 100 സെക്ഷൻ ഓഫിസുകളിലാണ് ആദ്യമായി ഈ സേവനങ്ങൾ എത്തുന്നത്. തുടർന്ന് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതാണ്. പുതിയ കണക്ഷൻ,കണക്ഷന്റെ ഉടമസ്ഥാവകാശ മാറ്റം, ലോഡ് ,താരീഫ് തുടങ്ങിയവയുടെ മാറ്റം, വൈധ്യുത ലൈനും മീറ്ററും മാറ്റൽ ,തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപഭോക്താവ് ഇനി 1912 എന്ന നമ്പറിൽ വിളിച്ചു രെജിസ്റ്റർ ചെയ്‌താൽ മാത്രം മതിയാകുന്നതാണ്.

ശേഷം വൈധ്യുത ബോർഡ് ജീവനക്കാർ ഉപഭോക്താവിനെ തിരികെ ബന്ധപ്പെട്ട് അപേക്ഷ തയ്യാറാക്കുകയും സേവനം ഉറപ്പാക്കുകയും ചെയ്യുന്നു. ആദ്യഘട്ടത്തിൽ ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ “വാതിൽപ്പടി “സേവനം നൽകപ്പെടുന്നത്.

Leave a Reply