ട്രേഡേഴ്സ് വെൽഫയർ ബോർഡിൽ അവസരം.

തിരുവനന്തപുരത്തുള്ള കേരള ട്രേഡേഴ്സ് വെൽഫെയർ ബോർഡിൽ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡ്രൈവർ, ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളിലേക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി മാർച്ച് 1 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാം.

ഡ്രൈവർ തസ്തികയിൽ ഒഴിവ് ഉള്ളത്. എട്ടാം ക്ലാസ് ജയിച്ചവർക്കും, മൂന്നു വർഷമെങ്കിലും കാലാവധിയുള്ള മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും, ഡ്രൈവിംഗ് പരിചയം, ആരോഗ്യക്ഷമത അത് കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ള വർക്കും ആണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. ഡ്രൈവർ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 18000 രൂപ മുതൽ 41,500 രൂപ വരെയാണ്

ഓഫീസ് അറ്റൻഡ് തസ്തികയിൽ ഒരു ഒഴിവുണ്ട്. എസ്എസ്എൽസി കൂടാതെ പൊതുമേഖല സ്ഥാപനങ്ങളിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. 16500 രൂപ മുതൽ 35 700 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.

ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ അയക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 1 ആണ്

Leave a Reply