ഭവന വായ്‌പ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്

രണ്ടു സാധ്യതകളാണ് ഭവനവായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മുന്നിലുള്ളത്. ആദ്യത്തെത് ഒരു ബാങ്കിൽ നിന്ന് വായ്പ എടുക്കാം മറ്റേത് ഒരു ഹൗസിംഗ് ഫിനാൻസ് കമ്പനി (എച്ച്എഫ്സി) പോലുള്ള ഒരു നോൺ ബാങ്കിംഗ് ഹൗസിംഗ് ഫിനാൻസ് കമ്പനിയിൽ (എൻ‌ബി‌എഫ്‌സി) നിന്ന് ലോൺ എടുക്കാം .ലോയേണിനായി ഒരു എച്ച്എഫ്‌സിയും ബാങ്കും തിരഞ്ഞെടുക്കുന്നതിന് നമ്മൾ ആശ്രയിക്കേണ്ട ചില ഘടകങ്ങളുണ്ട് അതൊക്കെയാണ് വായ്പ തിരിച്ചടവ് കാലയളവ്, പ്രോസസ്സിംഗ് ഫീസ്, പലിശ നിരക്ക് മുതലായവ.റിസർവ് ബാങ്ക് (ആർ‌ബി‌ഐ) യുടെ നിയന്ത്രണത്തിലാണ് വാണിജ്യ ബാങ്കുകൾ പ്രവർത്തിക്കുന്നത് ആണ്. എന്നാൽ നാഷണൽ ഹൗസിംഗ് ബാങ്ക് (എൻ‌എച്ച്‌ബി) യെ നിയന്ത്രിക്കുന്ന പ്രത്യേക എൻ‌ബി‌എഫ്‌സികളാണ് ഹൗസിംഗ് ഫിനാൻസ് കമ്പനികൾ. രണ്ട് സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന ഭവനവായ്പകൾ ഒരുപോലെയെന്ന് തോന്നിയാലും റെഗുലേറ്ററി പരിതസ്ഥിതിയിലെയും ഫണ്ട് സ്രോതസുകളിലെയും വ്യത്യാസങ്ങൾ കൊണ്ട് തന്നെ ഈ രണ്ടു സ്ഥാപനങ്ങളിൽ നിന്നെടുക്കുന്ന വായ്പകൾക്കും പ്രത്യേകതകളുണ്ട്.

റിസർവ് ബാങ്ക് (ആർബിഐ)ന്റെ ഉത്തരവ് പ്രകാരം ഫ്ലോട്ടിംഗ് റേറ്റ് വായ്പകൾക്കുള്ള വായ്പാ നിരക്കിനെ ബാങ്കുകൾ 2019 ഒക്ടോബർ 1 മുതൽ റിപ്പോ നിരക്ക് പോലുള്ള ബാഹ്യ മാനദണ്ഡവുമായി ബന്ധിപ്പിക്കണമെന്നായിരുന്നു. ഈ കാരണത്താൽ റിപ്പോ നിരക്കിലെ കുറവിന് അനുസരിച്ച് ബാങ്ക് വായ്പകളിലും ഇനി പെട്ടെന്നുള്ള കുറവ് ഉണ്ടാകും. എന്നാൽ ഇത് എൻ‌ബി‌എഫ്‌സി, എച്ച്‌എഫ്‌സി എന്നിവയ്ക്ക് ബാധിക്കില്ല.ഭവനവായ്പ എന്നത് ഒരു ദീർഘകാല പ്രതിബദ്ധതയാണെന്ന് നമുക്കറിയാം. നിങ്ങൾ ഒരുപാട് വർഷത്തേക്ക് ഉയർന്ന പലിശ നൽകേണ്ടി വരും. ഉദാഹരണത്തിന്,നിങ്ങൾ വയ്പ് എടുത്തത് 20 വർഷത്തെ കാലാവധിയിൽ 50 ലക്ഷം രൂപ ആണെങ്കിൽ,നിങ്ങൾ പ്രതിവർഷം 8.6 ശതമാനം പലിശ നിരക്കിൽ 55 ലക്ഷം രൂപയുടെ പലിശ നിങ്ങൾ നൽകേണ്ടിവരും. അതായത് വായ്പയേക്കാൾ കൂടുതലാണ്. ഇവിടെയാണ് ബാങ്കുകളുടെ ഓവർ ഡ്രാഫ്റ്റ് സൗകര്യം സഹായിക്കുന്നത്.

നിങ്ങൾ അപേക്ഷിച്ച ഭവനവായ്പ അംഗീകാരത്തിനായി ബാങ്കുകളുടെ ഡോക്യുമെന്റേഷൻ വളരെ നിർബന്ധമാണ്. അപേക്ഷിച്ച ആളിന് മികച്ച ക്രെഡിറ്റ് ചരിത്രം ഇല്ലെങ്കിലോ കുറഞ്ഞ ക്രെഡിറ്റ് സ്കോർ ആണെങ്കിലോ ബാങ്കിൽ നിന്ന് ഭവനവായ്പ പാസ്സാകുന്നത് അത്ര എളുപ്പമാകില്ല. കുറച്ച് ബാങ്കുകൾ ഉയർന്ന ക്രെഡിറ്റ് സ്കോറുകളും മികച്ച ക്രെഡിറ്റ് ചരിത്രവുമുള്ളവർക്ക് കുറഞ്ഞ പലിശനിരക്ക് നൽകാൻ തീരുമാനിച്ചതിനാൽ അപേക്ഷകൻ ഇപ്പോഴും ഒരു നല്ല ക്രെഡിറ്റ് സ്കോർ (750 ന് മുകളിൽ) നിലനിർത്താൻ ശ്രദ്ധിക്കുക.എച്ച്എഫ്സികൾ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രെഡിറ്റ് സ്കോറുകൾക്ക് കാര്യമായ പ്രാധാന്യം കൊടുക്കാറില്ല .

വളരെ സങ്കീർണ്ണമായ ഡോക്യുമെന്റേഷൻ പ്രക്രിയയാണ് ബാങ്കുകളുടേത്. അതായത് ഭവനവായ്പ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് കൂടുതൽ സമയമെടുക്കും. ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ കൂടുതൽ കാലതാമസമെടുക്കും. പലിശ നിരക്കിനെ സംബന്ധിച്ചിടത്തോളം സ്വകാര്യമേഖല ബാങ്കുകളുടെ പലിശനിരക്ക് പൊതുമേഖലാ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അല്പം കൂടുതലാണ്. ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എച്ച്‌എഫ്‌സികളിൽ ഡോക്യുമെന്റേഷൻ വളരെ ലളിതമാണ്. പെട്ടെന്ന് തന്നെ വായ്പയും ലഭിക്കും. എന്നാൽ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കിനെ അപേക്ഷിച്ച് എച്ച്എഫ്സികൾ നൽകുന്ന പലിശ നിരക്ക് പൊതുവെ കൂടുതലാണ്.