3 ലക്ഷം വരെ പേർസണൽ ലോൺ എടുക്കാം

നമുക്ക് എങ്ങനെ പേഴ്സണൽ ലോൺ എടുക്കാം എന്ന് നോക്കാം. ഇതിനു മുന്നേ നമ്മൾ ഒരുപാട് ആപ്ലിക്കേഷൻ പരിചയപ്പെട്ടിട്ടുണ്ട്. അത്തരം ആപ്ലിക്കേഷനുകൾ ചെറിയ തുക ആവശ്യമുള്ള വിദ്യാർത്ഥികൾക്കൊക്കെയാണ് ഉപകാരപ്പെടുന്നത്. അതിൽ 1000 രൂപ മുതൽ 60000 രൂപ വരെയായിരുന്നു പേഴ്സണൽ ലോൺ ലഭിക്കുന്നത്. അതുകൊണ്ട് ചെറിയ തുക മാത്രം ആവശ്യമുള്ളവർ അത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ വലിയ തുക എങ്ങനെയാണ് നിങ്ങൾക്ക് ഓൺലൈൻ ആയി ലോൺ എടുക്കാൻ സാധിക്കുന്നത് എന്ന് തുടർന്ന് നോക്കാം.

ഇപ്പോൾ അധികം ലോണുകളും പേപ്പർലെസ്സ് ആയിട്ടാണ് അനുവദിക്കുന്നത്. അത്തരം പേപ്പർലെസ്സ് വർക്കിലൂടെ ലോണെടുക്കാൻ പറ്റിയ ഒരു അപ്പ്ലിക്കേഷനാണ് ക്യാഷ്-ഇ. ഇതിൻറെ എല്ലാ പ്രോസസ്സിങ്ങും ഓൺലൈൻ വഴി തന്നെയാണ് നടക്കുന്നത്. ലോൺ എമൗണ്ട് പാസായികഴിഞ്ഞാൽ അത് ഡയറക്റ്റ് ആയി തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വന്നു ചേരും. ഇതുപോലെ ഒരുപാട് ആപ്ലിക്കേഷനുകൾ ഇന്ന് നിലവിലുണ്ട്. അതെല്ലാം നിങ്ങളുടെ സ്വന്തം റിസ്കിൽ ഉപയോഗിക്കാവുന്നതാണ്.

ഈ ക്യാഷ്-ഇ എന്ന ആപ്ലിക്കേഷനിൽ ഒരുപാട് കമ്പനികളും ഒരുപാട് ബാങ്കുകളും ഉണ്ട്. ഇതിൽ ഏത് ബാങ്കിനെ വേണമെങ്കിലും നമുക്ക് ബന്ധപ്പെടാം. അതിൻറെ പലിശ നിരക്ക് എത്രയാണ്, കാലാവധി എത്രയാണ്, തുടങ്ങി എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും. അതിനു മുമ്പായി നമ്മുടെ പ്രൊഫയിൽ ഈ ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ചെയ്യണം. കൂടാതെ നമ്മുടെ ഐഡൻറിറ്റി വെരിഫിക്കേഷൻ നടത്തണം. ആവശ്യമുള്ള ഡോക്യൂമെൻറ്‌സ് അപ്‌ലോഡ് ചെയ്യണം. ഈ മൂന്ന് സ്റ്റെപ് പ്രോസസ്സിങ്ങ് കഴിഞ്ഞതിനു ശേഷമേ നിങ്ങൾക്ക് പേഴ്സണൽ ലോണിനായി അപേക്ഷിക്കാൻ സാധിക്കൂ.

ആവശ്യമായ രേഖകൾ എന്തെന്ന് നോക്കാം. ആധാർ കാർഡ്, പാൻ കാർഡ് (പാൻ കാർഡ് ബാങ്ക് അക്കൗണ്ടുമായിട്ട് ലിങ്ക് ചെയ്തിരിക്കണം). ഇനി എങ്ങനെയാണ് ഇത് അപ്ലൈ ചെയ്യുന്നതെന്ന് നോക്കാം. ആദ്യം ക്യാഷ്-ഇ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. ശേഷം ലോഗിൻ ചെയ്യുക. ഇതിനു ശേഷം ആവശ്യമായ ഡോക്യൂമെൻറുകൾ അപ്ലോഡ് ചെയ്യുക. കൂടാതെ നിങ്ങളുടെ എംപ്ലോയ്മെൻറ് ഡീറ്റൈൽസ്‌, ബാങ്ക് ഡീറ്റൈൽസ്‌, ഫോട്ടോ പ്രൂഫുകൾ, തുടങ്ങിയവ എൻറർ ചെയ്തതിനു ശേഷം ഗെറ്റ് ക്യാഷ്-ഇ ലോൺ എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഏതൊക്കെ കമ്പനികളിൽ നിന്ന് ലോൺ കിട്ടും, എത്ര രൂപ വരെ കിട്ടും, ലോൺ കാലാവധി, പലിശ നിരക്ക് തുടങ്ങിയവ കാണാൻ സാധിക്കും. അതിൽ നമ്മുക്ക് അനുയോജ്യമായ ബാങ്കിൽ ലോണിന് വേണ്ടി അപ്ലൈ ചെയ്യാം.