4.77 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ ജോലി.

കേന്ദ്ര സർക്കാർ ജോലികൾക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാവർക്കും ഒരു സന്തോഷ വാർത്ത.കേന്ദ്ര സർക്കാറിന്റെ പുതിയ അറിയിപ്പ് അനുസരിച്ച് വിവിധവകുപ്പുകളിലും സ്ഥാപനങ്ങളിലും പ്രതിരോധസേനയിലുമായി 4.77 ലക്ഷം തസ്തികകളില്‍ നിരവധി ഒഴിവുകളിലുമായി ഉടന്‍ നിയമനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. യു.പി.എസ്.സി., സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.), റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍.ആര്‍.ബി.) എന്നീ ഡിപ്പാർട്മെന്റുകളിലേക്ക് 1,34,785 പേരെ നിയമിക്കാന്‍ ആണ് ശുപാർശ നൽകിയത്.(പാൻ കാർഡും ആധാറും ലിങ്ക് ചെയ്യാൻ 3 മിനിറ്റ് മതി<<കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക >>).

സ്റ്റാഫ് സെക്ഷൻ കമ്മീഷൻ (എസ്.എസ്.സി), ആര്‍.ആര്‍.ബി., തപാല്‍വകുപ്പ്, പ്രതിരോധസേന എന്നി ഓർഗനൈസേഷനുകളിൽ 3,41,907 ഒഴുവുകളിലേക്ക് പേരെ നിയമിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്, രാജ്യസഭാംഗം കിരോഡി ലാല്‍ മീണയുടെ ചോദ്യത്തിന് എഴുതിനല്‍കിയ മറുപടിയിലൂടെ പറഞ്ഞു.ഒഴുവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമനം നടത്തണമെന്ന് വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഈ വര്‍ഷം ആദ്യം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രസിദ്ധീകരിച്ച മാതൃഭൂമി റിപ്പോർട്ട് അനുസരിച്ച് പത്തുലക്ഷത്തിലധികം തസ്തികകളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി കേന്ദ്രസര്‍ക്കാര്‍ നിയമനം നടത്തുന്നില്ല എന്ന് പറഞ്ഞിരുന്നു .റെയില്‍വേ ഉള്‍പ്പെടെയും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 73 മന്ത്രാലയങ്ങളിലായി 6,83,823 ഒഴിവുണ്ട്. സൈനിക ഡിപ്പാർട്ടമെന്റ് ലേക്ക് 3,11,063 ഒഴിവുണ്ട്. കേന്ദ്രീയവിദ്യാലയത്തില്‍ മാത്രമായി 6688 ഒഴിവുകള്‍ വേറെയും ഉള്ളതായാണ് കണക്കുകൾ.ഈ വിവരങ്ങളുടെ കടപ്പാട് മാതൃഭൂമി ഔദ്യോഗിക വെബ്സൈറ്റ്.(തൊഴിൽ അന്ന്വേഷിക്കുന്നവർക്ക് സൗജന്യ സേവനം <<കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക >>)

സർക്കാർ പുറപ്പെടുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അതാത് ഡിപ്പാർട്ടമെന്റ് ഔദ്യോഗിക വെബ്സൈറ്റ് ലൂടെ പരസ്യപ്പെടുത്തും.തലപര്യമുള്ള ഉദ്യോഗാർഥികൾക്ക് നോട്ടിഫിക്കേഷൻ നന്നായി വായിച്ച് മനസ്സിലാക്കിയ ശേഷം യോഗ്യതയുണ്ടെന്ന് ഉറപ്പു വരുന്ന തസ്തികകളിലേക്ക് ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ (നോട്ടിഫിക്കേഷൻ കൊടുത്തിരിക്കുന്നത് പോലെ) അപേക്ഷിക്കാവുന്നതാണ്.അപ്ലൈ ചെയ്യുമ്പോൾ അപേക്ഷിക്കാനുള്ള അവസാന തീയതിക്ക് മുൻപായി ചെയ്യുക.