കോസ്റ്റ് ഗാർഡിൽ ജോലി നേടാൻ അവസരം.

കോസ്റ്റ് ഗാർഡ്, നോർത്ത് വെസ്റ്റ് മേഖലയിൽ സിവിലിയൻ മോട്ടോർ ട്രാൻസ്‌പോർട് ഡ്രൈവർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളതും യോഗ്യതയുള്ളവർക്കും ഓഫ്‌ലൈൻ ആയി നോട്ടിഫിക്കേഷൻ പറഞ്ഞ വിലാസത്തിൽ അപേക്ഷകൾ അയക്കാം. തസ്തിക സംബന്ധിച്ചുള്ള ഒഴിവ് വിവരങ്ങൾക്കും, യോഗ്യത, ശമ്പളം, തുടങ്ങിയ വിവരങ്ങൾ ലഭിക്കാൻ തുടർന്ന് വായിക്കുക.

സിവിലിയൻ മോട്ടോർ ട്രാൻസ്‌പോർട് ഡ്രൈവർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ഗുജറാത്തിലാകും ഈ ഒഴിവിലേക്കുള്ള നിയമനം നടക്കുന്നത്. 5200 രൂപ മുതൽ 20,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപേക്ഷിക്കാർ പത്താം ക്ലാസ് പാസായിരിക്കണം. ലൈറ്റ് & ഹെവി മോട്ടോർ ലൈസൻസ് ഉണ്ടായിരിക്കണം. കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും മോട്ടോർ മെക്കാനിസത്തിൽ അറിവും ഉണ്ടായിരിക്കണം. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി (സർക്കാർ ഉത്തരവ് പ്രകാരമുള്ള ഇളവുകൾ അർഹതയുള്ളവർക്ക് ലഭിക്കും).

മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ഗുജറാത്ത് റീജിയണയിൽ ആയിരിക്കും നിയമനം. 18,000 രൂപ മുതൽ 56,900 രൂപ വരെയാകും ശമ്പളം. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ആണ് ആവശ്യമായ യോഗ്യത. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.

ആപ്ലിക്കേഷനിൽ അപേക്ഷകന്റെ പേര്, അച്ഛന്റെ പേര്, ജനന തീയതി, രാഷ്ട്രം, യോഗ്യത വിവരങ്ങൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, അഡ്രസ്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, കൂടാതെ നോട്ടിഫിക്കേഷൻ പറഞ്ഞ മറ്റു രേഖകളും കൂടി ചേർക്കുക. ശേഷം The Commander, Headquarters, Coast Guard Region (North- West), Post Box No. -09, Sector- 11, Gandhinagar, Gujarat- 382010 എന്ന വിലാസത്തിൽ അയക്കുക.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply