കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി നേടാം

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിരവധി ഒഴിവുകൾ. എൻവിയോൺമെൻറ് പ്ലാനർ, മെറ്റീരിയോളജിസ്റ്, സേഫ്റ്റി എഞ്ചിനീയർ, കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ, സോഷ്യൽ കപ്പാസിറ്റി ബിൽഡിംഗ് സ്പെഷ്യലിസ്റ്, ഹസാർഡ് അനലിസ്റ്റ്, ഫീൽഡ് അസിസ്റ്റന്റ്, മുല്റ്റി ടേസ്റ്റിക്കിങ് ഓഫീസർ, അക്കൗണ്ടന്റ്, ഹൈഡ്രോളജിസ്റ്, അഗ്രികൾച്ചർ സ്പെഷ്യലിസ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ജൂൺ 10 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

Environment Planner തസ്തികയിൽ 1 ഒഴിവാണുള്ളത്. Rs. 35,300 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 60% സ്‌കോറോഡ് കൂടി എൻവിയോൺമെൻറ് പ്ലാനിനിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. 25-35 വയസ്സാണ് പ്രായപരിധി. Meteorologist തസ്‌തികയിൽ 3 ഒഴിവുകളാണുള്ളത്. പ്രതിമാസം 35,300 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. M.Sc Atmospheric Sciences അറ്‌മോസ്‌ഫെറിക് സയൻസിൽ/ മെറ്റീരിയോളജി/ തത്തുല്ല്യമായ വിഷയത്തി MSC ആണ് ആവശ്യമായ യോഗ്യത. 25 വയസ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി.

Safety Engineer തസ്തികയിൽ ഒരു ഒഴിവുണ്ട്. 35,300 രൂപയാണ് ശബളം. BE അല്ലെങ്കിൽ ബി ടേക്കിൽ ഫയർ അനസ് സേഫ്റ്റി/ ഇൻഡസ്ട്രിയൽ/ കെമിക്കൽ/ മെക്കാനിക്കൽ എഞ്ചിനീയറിങ് ട്രെഡിൽ 60% മാർക്ക്. 25 വയസ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി.2 ഒഴിവാണ് മൾട്ടി ടാസ്കിങ് ഓഫീസർ തസ്തികയിൽ ഉള്ളത്. 20,760 രൂപയാണ് പ്രതിമാസ ശമ്പളം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ അല്ലെങ്കിൽ തത്തുല്ല്യ൦ ഡിഗ്രീ അല്ലെങ്കിൽ ഡിപ്ലോമ.

Communication Engineer തസ്‌തികയിലും ഒരു ഒഴിവാണുള്ളത്. . 31,920രൂപയാണ് പ്രതിമാസം ശമ്പളം. ബി ടെക്/ ബി ഇ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ആണ് ആവശ്യമായ യോഗ്യത. ഒരു ഒഴിവാണ് Social Capacity Building Specialist തസ്തികയിൽ ഉള്ളത്. 60% സ്‌കോറോഡ് കൂടി MSW ആണ് ആവശ്യമായ യോഗ്യത. പ്രതിമാസം 31,920 രൂപയാണ് ശമ്പളം. ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. SSLC യും ITC or ITI കൂടാതെ 2 വീലർ ഡ്രൈവിംഗ് ലൈസൻസ് ആണ് ആവശ്യമായ യോഗ്യത.

കൂടുതൽ തസ്തികയുടെവിവരങ്ങളും വിശദമായ യോഗ്യത വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കുക. നോട്ടിഫിക്കേഷൻ നന്നായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply