കേരള സർക്കാർ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേരളത്തിൽ താൽക്കാലിക നിയമനത്തിൽ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അറ്റൻഡർ, ടാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷകരെ തിരഞ്ഞെടുക്കുന്നത് ഇന്റർവ്യൂ വഴിയാകും. അറ്റൻഡർ തസ്തികയിലേക്കുള്ള ഒഴിവ് റാന്നി താലൂക്ക് ആശുപത്രിയിലേക്കാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 2 ആണ്. ജൂൺ 3 ന് ആകും ഇന്റർവ്യൂ നടക്കുന്നത്. ഏഴാം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്.

തിരുവനന്തപുരം ജില്ലയിൽ വിവിധ സ്ഥാപനങ്ങളിലേക്ക് ടാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 2 മാസത്തെ കരാർ നിയമനം ആയിരിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും, PGDCA സർട്ടിഫിക്കറ്റ്, ഒരു വർഷത്തെ പ്രവർത്തി പരിചയവും ആണ് ആവശ്യമായ യോഗ്യത. 13,500 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 40 വയസ്സാണ് പ്രായപരിധി. താല്പര്യമുള്ളവർ ഓൺലൈനായി 30.05.2020 3.pm മുൻപായി അപേക്ഷിക്കുക. വെബ്സൈറ്റ് : http://nhmtvm.com/ അല്ലെങ്കിൽ http://www.arogyakeralam.gov.in/.

| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (അറ്റൻഡർ) | ലിങ്ക് |
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (ടാറ്റ എൻട്രി ഓപ്പറേറ്റർ) | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
