പാഠപുസ്തകങ്ങൾ ഓൺലൈനിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡോൺ രാജ്യത്ത് പ്രഖ്യാപിച്ചിട്ട് 2 മാസം കഴിയുന്നു. ഈ സഹചര്യത്തിൽ ജോലി ചെയ്യുന്നതും, പഠിക്കുന്നതും പഠിപ്പിക്കുന്നതും എല്ലാം വീട്ടിൽ ആയിരിക്കുകയാണ്. എല്ലാം പുതിയ രീതിയിലേക്ക് മാറി തുടങ്ങുകയാണ് രാജ്യത്ത്. ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ ഇതോടെ തുടങ്ങി കഴിഞ്ഞു. ഇത് ഭാഗികമായോ സ്ഥിരമായോ തുടരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

വിദേശ രാജ്യങ്ങളിൽ ഇതിനോടകം തന്നെ ഓൺലൈൻ ക്ലാസ് തുടങ്ങി കഴിഞ്ഞു. വിദ്യാർഥികൾക്കും അതിന് വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കഴിഞ്ഞു. നമ്മുടെ നാട്ടിലെ സ്‌കൂളുകളും ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അതിന് മുന്നോടിയായി പാഠപുസ്തകങ്ങളുടെ കാര്യത്തിൽ തീരുമാനമായി. സ്മാർട്ടഫോണുകൾ ഇല്ലാത്ത വീടുകൾ ഇപ്പോൾ കുറവാണ്. അത് കൊണ്ട് തന്നെ കേരള സർക്കാർ പുറത്തിറക്കിയ വെബ്സൈറ്റ് വഴി 1 മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ലഭിക്കും.

PDF ഫോർമാറ്റിൽ മലയാളം, ഇംഗ്ലീഷ്,തമിഴ് മീഡിയങ്ങളിൽ പുസ്തകം ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഓൺലൈനായി പാഠപുസ്തകങ്ങൾ ഡൌൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ “ https://samagra.kite.kerala.gov.in/#/textbook/page” ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഓപ്പൺ ആകുന്ന പേജിൽ സെലക്ട് മീഡിയം എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്ത് ഏത് മീഡിയം പുസ്തകം ആണ് വേണ്ടതെന്ന് സെലക്ട് ചെയ്യാം. ശേഷം ഏത് ക്ലാസ്സിലെ പുസ്തകം ആണ് വേണ്ടതെന്ന് തിരഞ്ഞെടുക്കുക. അതിന് ശേഷം ആവശ്യമുള്ള വിഷയവും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply