കിസാൻ ആനുകൂല്യം 4000 വരെ, ഒരു റേഷൻ കാർഡിലെ 2 പേർക്ക്

കേന്ദ്ര സർക്കാരിന്റെ പദ്ധതി വഴി അക്കൗണ്ടിലേക്ക് പണം എത്തുന്ന പുതിയ സഹായം. ഇത് വരെ 2000 രൂപയായിരുന്നു ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. ഇനി മുതൽ ഒരു റേഷൻ കാർഡിന് 4000 രൂപ വരെ ലഭിക്കും(ഒരു റേഷൻ കാർഡിലെ 2 പേർക്ക് അപേക്ഷിക്കാം). പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധിയിലേക്കുള്ള അപ്ലിക്കേഷൻ ഫോം ഓൺലൈനായി ഡൌൺലോഡ് ചെയ്യാം. അല്ലെങ്കിൽ അക്ഷയ, ജനസേവ കേന്ദ്രങ്ങൾ വഴി ലഭിക്കും. ഇത് പൂരിപ്പിച്ചു ആവശ്യമായ രേഖകൾ കൂടി ഭവനിൽ ഓഫിസിൽ സമർപ്പിച്ചാൽ വെരിഫിക്കേഷൻ പൂർത്തിയായ ശേഷം പണം ഗഡുക്കളായി നിങ്ങളുടെ അക്കൗണ്ടിൽ എത്തി ചേരും.

ചെറുകിട നാമമാത്രമായ കർഷകരെ സംബന്ധിച്ച് വളരെയേറെ സഹായകരമായ കാര്യം ആണ് ഈ പദ്ധതി വഴി ലഭിക്കുന്നത്. തിരിചു അടയ്‌ക്കേണ്ട ആവശ്യമില്ലാത്ത ഈ ധനസഹായം കേന്ദ്ര സർക്കാർ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്നതാണ്. ഇത് 3 ഗഡുക്കളായാകും നൽകുന്നത്. ഇത് ക്രെഡിറ്റ് ആകുന്നത് 4 മാസം കൂടുമ്പോഴാണ്. റേഷൻകാർഡാണ് സാധാരണക്കാരെ സംബന്ധിച്ചു രേഖയായി വേണ്ടത്.

ഒരു റേഷൻ കാർഡിൽ ഒരാൾക്ക് മാത്രമേ അപേക്ഷിക്കാൻ പറ്റു എന്നായിരുന്നു ധാരണ, പക്ഷെ അങ്ങനെയല്ല. ഒരു റേഷൻ കാർഡിൽ 2 കുടുംബങ്ങൾ ഉണ്ടെങ്കിൽ അവർക്ക് സ്വന്തമായി കൃഷി ഭൂമി ഉണ്ടെങ്കിൽ, അതിന് കരം അടയ്ക്കുന്നുണ്ടെങ്കിൽ അവർക്ക് ഈ പദ്ധതിയിൽ ചേരാൻ അർഹതയുണ്ട്. കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സ്റ്റാറ്റസ് പരിശോധിക്കാം. പേര് തിരുത്താനും പുതുതായി രജിസ്റ്റർ ചെയ്യാനും സാധിക്കും. അപേക്ഷിച്ചതിന് ശേഷം ആധാർ കാർഡ് കോപ്പി, റേഷൻ കാർഡ് കോപ്പി, ബാങ്ക് പാസ്‌ബുക് ഡീറ്റെയിൽസ്, പൂരിപ്പിച്ച അപേക്ഷ ഫോം കൂടി ഫിൽ ചെയ്ത് കൃഷി ഭവനിലേക്ക് സമർപ്പിക്കാം.

<< കൃഷിവകുപ്പിൽ സമർപ്പിക്കേണ്ട ആപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക >>>

Leave a Reply