ICAR – നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. അപേക്ഷിക്കുന്നവരിൽ നിന്നും യോഗ്യരായവരെ നേരിട്ടോ ഓൺലൈൻ ആയോ ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കാം. താല്പര്യമുള്ളവർ അപ്പ്ലിക്കേഷനും ആവശ്യമുള്ള രേഖകളും ഓൺലൈനായി (rakesh.singh2@icar.gov.in )എന്ന സമർപ്പിക്കുക. അതിന്റെ കോപ്പി singhnbpgr@yahoo.com ലേക്കും ജൂൺ 15 മുൻപായി അയക്കുക.
Research Associate III (ബയോ ഇന്ഫോര്മാറ്റിക്സ്) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. Rs. 54,000 + 24% HRA രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ബിയോടെക്നോളജി/ പ്ലാന്റ് ബ്രീഡിങ്/ മോളിക്യൂലർ ബിയോളജി/ ലൈഫ് സയൻസ്/ ബയോ ഇന്ഫോര്മാറ്റിക്സ് അല്ലെങ്കിൽ തത്തുല്ല്യ൦ വിഷയത്തിൽ ഡോക്ടർ ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം വേണം. 35 വയസ്സാണ് പ്രായപരിധി.
Research Associate III (1 ഒഴിവ്) തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം 54,000 രൂപയും + 24% HRA ആണ്.കമ്പ്യൂട്ടർ സയൻസിൽ അല്ലെങ്കിൽ കമ്പ്യൂട്ടർ അപ്പ്ലിക്കേഷനിൽ 60% മാർക്കോടെ PG പാസായിരിക്കണം. Project Associate-I തസ്തികയിൽ ൬ ഒഴിവുകളുണ്ട്. Rs. 31000/-+ 24% HRA രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡിഗ്രിയാണ് ആവശ്യമായ യോഗ്യത.
Scientific administrative assistant/Fieldworker തസ്തികയിൽ 4 ഒഴിവുകളുണ്ട്. Rs. 18000/- + 24% HRA ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. മൈക്രോസോഫ്ട് ഓഫീസിൽ അറിവുണ്ടായിരിക്കണം. 50 വയസ്സാണ് പ്രായപരിധി. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
