തേങ്ങാ വെളിച്ചെണ്ണയാക്കി ബിസിനസ് ചെയ്യാം

ഇപ്പോൾ നമ്മുടെ നാട്ടിൽ ആളുകൾ വാങ്ങുന്നതും വാങ്ങാൻ അന്വേഷിക്കുന്നതും മായം ഇല്ല എന്ന് അവർക്ക് തോന്നുന്ന കമ്പനിയുടെ പ്രൊഡക്ടുകളാണ്. അത് കൊണ്ട് തന്നെ എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഉണ്ടാക്കുന്ന പ്രൊഡക്ടിന്റെ ക്വാളിറ്റി ഉറപ്പ് വരുത്തുക. അത്തരത്തിൽ തുടങ്ങാവുന്ന ഒരു ചെറിയ ബിസിനസ് പരിചയപ്പെടാം. വെളിച്ചെണ്ണ പോലെയുള്ള വസ്തുക്കളിൽ ആണ് ഏറ്റവും കൂടുതൽ മായം കലരുന്നത്. അത് കൊണ്ട് നമ്മുക്ക് തന്നെ സ്വാന്തമായി എണ്ണകൾ ഉണ്ടാക്കാൻ കഴിയുന്ന ഒരു മെഷീൻ പരിചയപ്പെടാം.

വെളിച്ചെണ്ണ, കടുകെണ്ണ, കപ്പലണ്ടിയെണ്ണ തുടങ്ങിയത് ഉണ്ടാക്കാൻ ഈ മെഷീൻ ഉപയോഗിച്ച് സാധിക്കും. നാട്ടിൽ ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് നല്ല മാർക്കറ്റ് ഉണ്ട്. ചെറുകിട ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നത് ഇത് നല്ലൊരു സംരംഭം തന്നെയായിരിക്കും. കൊപ്ര അരിഞ്ഞു ഈ മെഷീൻ ഇട്ട് കൊടുക്കുക. ഒരു കിലോ കൊപ്ര എണ്ണയാക്കാൻ വേണ്ട സമയം 5 മിനിറ്റ് ആണ് . കൊപ്രയുടെ കാര്യത്തിൽ അതിന്റെ 60% ആണ് നമ്മുക്ക് എണ്ണ കിട്ടുന്നത്. നല്ലൊരു വരുമാനം ലഭിക്കാൻ ഈ ബിസിനസ് സഹായിക്കും.

5 കിലോ തേങ്ങയിൽ നിന്ന് ഒരു കിലോ വെളിച്ചെണ്ണ ലഭിക്കും. ഒരു കിലോ തേങ്ങയുടെ വില 40 രൂപ. അങ്ങനെ അകെ 200 രൂപയുടെ തേങ്ങാ. പിന്നെ ബാക്കി വരുന്ന ലേബർ ചാർജ്, എലെക്ട്രിസിറ്റി, ട്രാസ്പോർട്ടേഷൻ ചാർജ് എല്ലാം ചേർത്ത് 215 രൂപയോളം ചിലവാകും. മാർക്കറ്റിൽ ഇത് 250 രൂപയോളം കിട്ടും. അതായത് ഒരു കിലോയിൽ ലാഭം 35 രൂപ. ദിവസം 100 കിലോ വിൽക്കാൻ സാധിച്ചാൽ ഒരു ദിവസം തന്നെ 3500 രൂപയോളം ലാഭം കിട്ടും. ശ്രദ്ധിക്കേണ്ടത്, ശുദ്ധമായതും വൃത്തിയുള്ളതുമായ എണ്ണയാണെങ്കിൽ ആവശ്യക്കാർ കൂടുകയും ബിസിനസ് വളരുകയും ചെയ്യും. ആമസോൺ പോലുള്ള സൈറ്റുകളിൽ നിന്ന് ഓൺലൈനായി മെഷീൻ വാങ്ങാവുന്നതാണ് (mini oil extraction machines ).

Leave a Reply