ചാണകത്തിൽ നിന്ന് നല്ല വരുമാനം ഉണ്ടാക്കാം

നമ്മുടെ നാട്ടിൽ അധികം ആരും തുടങ്ങാത്ത എന്നാൽ വിജയിക്കാൻ സാധ്യതയുള്ള ഒരു ബിസിനസ്സ് പരിചയപ്പെടാം. പശുക്കളെ വളർത്തുന്ന എല്ലാ സ്ഥങ്ങളിലും ഒരു പ്രശനം അവിടുത്തെ ചാണകം ഒഴിവാക്കാൻ ഉണ്ടാകുന്ന ബുദ്ധിമുട്ടാണ്. കുറെ ഒക്കെ വിൽക്കാം, കുറച്ചു വളമാക്കാം എന്നാലും ചിലർക്ക് ഇതൊരു ബുദ്ധിമുട്ട് തന്നെയാണ്. ചാണകത്തിൽ നിന്ന് എന്തെങ്കിലും ഒരു ബൈ പ്രോഡക്റ്റ് ഉണ്ടാക്കി വിൽക്കുക എന്നതിനെ കുറിച്ച് അധികം ആർക്കും അറിവില്ല. സാധാരണയായി വളമായി ഉപയോഗിക്കുന്ന ചാണകം ഇപ്പോൾ അങ്ങനെയും ഉപയോഗിക്കാറില്ല. അത്തരം ഫാമുകളിൽ ഒക്കെ ഉപകാരപ്പെടുന്ന ഒരു മെഷീൻ പരിചയപ്പെടാം.

ചാണകം വേസ്റ്റ് ആക്കി കളയുന്നവർക്ക് ഈ മെഷീൻ കൊണ്ട് ചാണകത്തിന്റെ വിറക് കൊള്ളികൾ ഉണ്ടാക്കി വിൽക്കാം. ശവ സംസ്കാര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന ചാണക വരളി നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ അധികവും ചാണകത്തിന്റെ വിറക് കൊള്ളി ആണ് ഉപയോഗിക്കുന്നത്. പശുവിന്റെ ചാണകം വേഗം ഉണങ്ങാറുണ്ട്. ശേഷം ഈ മെഷീൻ ഉപയോഗിച്ച് വിറക് കൊള്ളികൾ ഉണ്ടാക്കാം. ഇവിടെ പരിചയപ്പെടുത്തുന്ന മെഷീൻ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിറക് കൊള്ളികളിൽ ഇടയിൽ ഹോൾ ഇട്ടാകും ഉണ്ടാക്കുന്നത്. അത് കൊണ്ട് തന്നെ വേഗം കത്താൻ ഇത് സഹായിക്കും.

വീട്ടാവശ്യത്തിന് തടിയുടെ വിറകിന് പകരം ചാണക വിറക് കൊള്ളി ഉപയോഗിക്കാവുന്നതാണ്. ഭസ്മം നിർമിക്കുന്ന സ്ഥലങ്ങളിൽ ഈ ചാണകത്തിന്റെ വിറക് കൊള്ളി കൊടുക്കാനാകും. വേസ്റ്റ് ആക്കി കളയുന്ന ചാണകത്തിൽ നിന്ന് ഈ ബിസിനസ് ചെയ്യാവുന്നതാണ്. ചാണകം 3 ദിവസം കഴിഞ്ഞു ഉണങ്ങി കഴിഞ്ഞാൽ മെഷീൻ ഉപയോഗിച്ച് വിറക് ഉണ്ടാക്കാം. ശേഷം ഉണങ്ങി കഴിഞ്ഞ് മാർക്കറ്റിൽ വിൽക്കാം. ഒരു മണിക്കൂറിൽ 200 കിലോ ചാണകം വരെ ഈ മെഷീൻ ഉപയോഗിച്ച് വിറക് കൊള്ളികളാക്കാം. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും കൂടുതൽ വിശദമായ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട് മനസിലാക്കാം.

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടാം :
Mr. Kartik Pal
M/s Sunny Engineering Works, Patiala, Punjab.
Mob: 9878072154 (കടപ്പാട് : NEW BUSINESS IDEAS (യൂട്യൂബ് ചാനൽ))

Leave a Reply